ലോക് ഡൗൺ കാലത്ത് പാഴ് വസ്തുക്കളിൽ നിന്ന് അതി മനോഹരമായ കരകൗശല ഉത്പന്നങ്ങൾ ഒരുക്കുകയാണ് കൊയിലാണ്ടി പന്തലായനി അമൃത സ്കൂളിനടുത്ത് ചന്ദ്ര വില്ലയിൽ താമസിക്കുന്ന ഭാസ്കരൻനായർ. ഒറ്റപ്പാലം എൻഎസ്എസ്ബിഎഡ് ട്രെയിനിംഗ് കോളേജിൽ നിന്ന് ലൈബ്രറി അസിസ്റ്റന്റായി വിരമിച്ച ഭാസ്ക്കരൻ നായർ നേരത്തെ പരിശീലിച്ച കഴിവുകൾ ലോക് ഡൗൺ കാലത്തെ വിരസത മാറ്റാനായി ഉപയോഗപ്പെടുത്തി തുടങ്ങിയപ്പോൾ വിരിയുന്നത് മനോഹര കലാസൃഷ്ടികൾ.
നൂല്, പഴയ ദിന പത്രങ്ങൾ, ഉപയോഗ ശൂന്യമായ തുണികൾ, കാർബോർഡ്, പ്ലാസ്റ്റിക് കുപ്പി, ചിരട്ട എന്നിവ ഉപയോഗിച്ചാണ് കരകൗശല വസ്തുക്കൾ ഒരുക്കുന്നത്. വ്യത്യസ്തവും മനോഹരവുമായ പെൻ സ്റ്റാൻഡ്, പൂക്കൾ, ഫ്ലവർവെയ്സ്, ചവിട്ടി, കുഷ്യൻ, റൈറ്റിങ്ങ് പാഡ്, ഓഫീസ് ഫയൽ പാഡ്, എക്സാം റൈറ്റിംഗ് പാഡ് എന്നിവയെല്ലാം ഇദ്ദേഹം ഒരുക്കുന്നു.
പേപ്പർ കൊണ്ടുണ്ടാക്കുന്ന ഭരണികളും അതി മനോഹരമാണ്. ഇതിനൊപ്പം ബുക്ക് ബൈന്റിംഗും ഇദ്ദേഹം നടത്തുന്നു. ബിഎഡ് കോളേജിൽ ജോലി ചെയ്യുമ്പോൾ കുട്ടികൾക്ക് വേണ്ടി ക്ലാസിൽ കരകൗശല വസ്തുക്കൾ നിർമ്മിക്കാറുണ്ടായിരുന്നു.
പിന്നെ തിരക്കുകൾക്കിടയിൽ എല്ലാം നിന്നു. ലോക് ഡൗൺ നാളുകളിൽ വീട്ടിൽ വെറുതെയിരിക്കുമ്പോഴാണ് ഈ രംഗത്തേക്ക് വീണ്ടും തിരിഞ്ഞത്. പുതിയ ആശയങ്ങൾ പരീക്ഷിക്കാനും ഇപ്പോൾ സമയം ലഭിക്കുന്നുണ്ടെന്ന് ഭാസ്ക്കരൻ നായർ പറയുന്നു. ദിവസം അഞ്ചു മണിക്കൂറോളം ഇതിനായി മാറ്റി വെക്കുന്നു. പ്ലാസ്റ്റിക് കസേര മടയൽ, ഷട്ടിൽ ബാറ്റ് മടയൽ, പച്ചയോല കൊണ്ട് കൊട്ട നിർമ്മാണം, പാള കൊണ്ട് ചെടിച്ചട്ടി നിർമ്മാണം എന്നിവയ്ക്കും ഇദ്ദേഹം സമയം കണ്ടെത്തുന്നു. മനോഹരമായ പൂന്തോട്ടവും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. തന്റെ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകുവാനും ഇദ്ദേഹം തയ്യാറാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.