Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
ഷാജി ഇടപ്പള്ളി

കൊച്ചി

April 19, 2020, 12:03 pm

സൗന്ദര്യ വർധക വസ്തു വിൽപനക്കാരും വിതരണക്കാരും ആശങ്കയിൽ

Janayugom Online
കോവിഡ് പശ്ചാത്തലത്തിലുള്ള ലോക് ഡൗൺ നാലാഴ്ചയോളമാകുമ്പോൾ സംസ്ഥാനത്തെ സൗന്ദര്യ വർധക വസ്തു വിൽപനക്കാരും വിതരണക്കാരും വലിയ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയാതെയും മൊത്ത വിതരണക്കാരുടെ കൈവശം ലക്ഷങ്ങളുടെ സ്റ്റോക്കും കെട്ടിക്കിടക്കുന്നതുമൂലം കോടികളുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടാവുന്നതെന്ന് വ്യാപാരികൾ പറയുന്നു.   പൗഡറുകളും ക്രീമുകളും കൺമഷിയുമൊക്കെ സാധാരണ ജീവിതത്തിൽ നിത്യോപയോഗ സാധനങ്ങളായതിനാൽ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രണത്തിൽ ഇളവുകളോടെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് സർക്കാർ അനുമതി നൽകിസഹായിക്കണമെന്ന് മുവാറ്റുപുഴയിലെ കോസ് മെറ്റിക്സ് വ്യാപാരി സുഗോഷ് അഭിപ്രായപ്പെട്ടു.
സാമ്പത്തിക വർഷാന്ത്യ കണക്കെടുപ്പുകൾ നടക്കുന്ന കാലയളവിലാണ് കാലാവധി കഴിഞ്ഞിട്ടും വിൽപന നടക്കാത്ത ഉൽപന്നങ്ങൾ കമ്പനികൾക്ക് തിരികെ നൽകി പകരം പണമായും ഉൽപന്നമായും ലഭിച്ചിരുന്നത്.  ലോക് ഡൗൺ ആയതിനാൽ നിശ്ചിത ദിവസത്തിനകം മടക്കി നൽകാനാകാത്ത ഉൽപന്നങ്ങളും ഇത്തരം വ്യാപാരികളുടെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. സംസ്ഥാനത്ത് ചെറുതും വലുതുമായ വ്യാപാരികളും വിതരണക്കാരും ഉൾപ്പെടെ ആയിരത്തിലേറെ വരും. സർക്കാർ നിർദ്ദേശപ്രകാരം വിവിധ സ്ഥാപനങ്ങളിലായി തൊഴിലെടുക്കുന്ന  ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ സാമ്പത്തിക സഹായമൊന്നും ലഭിക്കാത്ത ഒരു മേഖലയാണിത്.
വാടക ‚കറൻറ് ചാർജ് ‚ഫോൺ എന്നിവയുടെ  ഫിക്സഡ് ചാർജുകൾ ‚ബാങ്ക് വായ്പ ‚തൊഴിൽ നികുതി ‚കച്ചവട ലൈസൻസ് തുക തുടങ്ങിയ ചിലവുകൾ കൂടി ഈ നഷ്ടങ്ങൾക്കിടയിലും ചിലവഴിക്കേണ്ടി വരികയാണ്. അതിനാൽ പ്രത്യേക നിയന്ത്രണങ്ങളോടെ സ്ഥാപനങ്ങൾ തുറക്കാൻ ഇളവുകൾ അനുവദിക്കണമെന്നും വൈദ്യുതി , ടെലഫോൺ എന്നിവയുടെ ഫിക്സഡ് ചാർജുകൾ ഒഴിവാക്കി നൽകുന്നതിനും നികുതികൾ അടക്കുന്നതിന് സാവകാശം അനുവദിക്കണമെന്നും  ബാങ്ക് വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും കോസ് മെറ്റിക്സ് ഡീലേഴ്സ് അസോസിയേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറി ഫൈസൽ കൂട്ടമ്മ രത്ത് ആവശ്യപ്പെട്ടു.
ഓരോ  വിതരണക്കാരുടെയും കൈവശം ലക്ഷങ്ങളുടെ ഉൽപന്നങ്ങളാണ് വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. അവ
തിരിച്ചെടുക്കുമോ എന്ന കാര്യത്തിലും കമ്പനികൾ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിൽ ഉൽപാദന രംഗത്ത് മന്ത്രി വി എസ് സുനിൽകുമാർ നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണ്. ആയുർവേദ ഹെർബൽ ഫാക്ടറികൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങൾ നൽകിയാൽ പൂർണമായും സഹകരിക്കുമെന്നും ഡീലേഴ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
Eng­lish Sum­ma­ry: lock down affect­ed cos­met­ics prop­er­ty sell­ers and distributors
You may also like this video