ലോക്ക് ഡൗൺ ലംഘിച്ച് കാവിൽ ദർശനത്തിനെത്തിയ പതിനെട്ടുപേർ അറസ്റ്റിൽ. ഒറ്റപ്പാലത്ത് ചാത്തൻകണ്ടാർ കാവിൽ ഉത്സവത്തിന് എത്തിയവർക്ക് എതിരെയാണ് നടപടി. സ്ത്രീകൾ ഉൾപ്പടെയുള്ള 26 പേർക്കെതിരെ കേസെടുത്തു. നാടിന്റെ പല ഭാഗങ്ങളിൽ നിന്നാണ് ഇവർ എത്തിയത്.
സംസ്ഥാനത്തെ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളും മറ്റും ചടങ്ങുകൾ മാത്രമായി നടത്തണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു.കോവിഡ് ആശങ്ക കുറഞ്ഞതോടെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘനങ്ങൾ വർധിക്കുന്നതായി കണക്കുകൾ വ്യക്തമാകുന്നു.
ENGLISH SUMMARY: Lock down break in ottapalam
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.