September 26, 2022 Monday

Related news

July 9, 2022
June 7, 2022
March 1, 2022
January 30, 2022
January 24, 2022
January 7, 2022
November 27, 2021
November 13, 2021
October 24, 2021
September 4, 2021

ലോക്ഡൗൺ: പട്ടിണി അകറ്റാൻ കേന്ദ്രത്തിന് പരിപാടിയില്ല

പ്രത്യേക ലേഖകൻ
ന്യൂഡൽഹി:
May 29, 2020 8:30 pm

കൊറോണ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ ആയിരങ്ങളുടെ ജീവൻ രക്ഷിക്കാനായെങ്കിലും ലക്ഷക്കണക്കിന് പേരുടെ പട്ടിണി മാറ്റാനുള്ള ഒരു നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
കഴിഞ്ഞ 65 ദിവസമായി തുടരുന്ന ലോക്ഡൗണിൽ ദിവസ വേതനക്കാർ, ചെറുകിട കച്ചവടക്കാർ, കുടിയേറ്റ തൊഴിലാളികൾ എന്നിവർ ഉൾപ്പെട്ട 12 കോടി പേർക്കാണ് തൊഴിൽ നഷ്ടമായത്. ഇതിന്റെ ഭാഗമായി ഇവരിൽ സിംഹ ഭാഗവും കൊടിയ പട്ടിണിയിലെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 31 ന് ലോക്ഡൗണിൽ വീണ്ടും ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും രാജ്യത്തെ പത്ത് കോടി തൊഴിലാളികൾ ലോകബാങ്കിന്റെ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയാകുമെന്നാണ് റിപ്പോർട്ടുകൾ.

ദിവസവേതനം 240 രൂപയിൽ താഴെയുള്ളവരെയാണ് ദാരിദ്ര്യ രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്തെ 60 ശതമാനം വരുന്നവരാണ് ദാരിദ്ര്യം നേരിടുന്നത്. ഇപ്പോൾ ഇത് 68 ആയി വർധിക്കും.
അറുപത് ദിവസത്തിലധികമായി തുടരുന്ന ലോക്ഡൗണിൽ നൂറിലധികം പേരാണ് പട്ടിണിമൂലം മരിച്ചത്. വീടുകളിലേയ്ക്കുള്ള യാത്രയ്ക്കിടെ ഇരുന്നൂറിലധികം പേർ അപകടത്തിൽപ്പെട്ട് മരിച്ചു.

കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ഡൗൺ ഇനിയും നീട്ടിയാൽ സ്ഥിതി കൂടുതൽ ദുരിതമാകും. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യറേഷൻ കൊണ്ട് മാത്രം ഇവരുടെ പട്ടിണി മാറ്റാൻ കഴിയില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ ലോക്ഡൗൺ പിൻവലിച്ചാലും പാവപ്പെട്ട തൊഴിലാളികളുടെ പട്ടിണി മാറാൻ കുറഞ്ഞത് ഒന്നര വർഷം വേണ്ടിവരുമെന്നാണ് ഇന്ത്യ ടുഡെ നടത്തിയ സർവേ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് കമ്പനികളാണ് അടച്ചുപൂട്ടിയത്. ഇതിന്റെ ഭാഗമായും ദശലക്ഷക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടമായത്. അതിനിടെ ലോക്ഡൗണിന് മുമ്പുള്ള വേതനം പോലും ഭൂരിഭാഗം അന്യസംസ്ഥാന തൊഴിലാളികൾക്കും നൽകിയിട്ടില്ല.

ചെറുകിട ഹോട്ടലുകൾ, ചെറിയ കടകൾ എന്നിവിടങ്ങിൽ ജോലി ചെയ്യുന്ന മാസശമ്പള തൊഴിലാളികൾക്ക് കഴിഞ്ഞ ആറ് മാസത്തെ ശമ്പളമാണ് ലഭിക്കാനുള്ളത്. ഇപ്പോഴത്തെ സ്ഥിതിയിൽ ലോക്ഡൗൺ പിൻവലിച്ചാലും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ പട്ടിണി, ദാരിദ്ര്യം, തൊഴിൽ എന്നിവ ഉറപ്പാക്കാനുള്ള നടപടികൾ സമീപഭാവിയിൽ ഉണ്ടാകില്ലെന്നത് യാഥാർഥ്യമായി തന്നെ തുടരും.

ENGLISH SUMMARY: lock down; cen­tral govt not decid­ed to find a solu­tion for poverty

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.