കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോടതികള്‍ ചൊവ്വാഴ്ച മുതൽ തുറക്കും. മൂന്നിലൊന്നു ജീവനക്കാരുമായി ഏഴു ജില്ലകളിലാണ് മറ്റന്നാള്‍ മുതൽ കോടതികള്‍ തുറക്കുന്നത്. ഇതു സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കി. വീഡിയോ കോൺഫറൻസിങ് മുഖേനയാവും കേസുകൾ പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും മാർഗരേഖകൾ അനുസരിച്ചാണ് കോടതികളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും ഹൈക്കോടതി സർക്കുലറിലൂടെ അറിയിച്ചു.
ഗ്രീൻ, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവർത്തനങ്ങളാണ് ഭാഗിക നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ ആരംഭിക്കുക. കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻസോണിൽ. ഇവിടെയും 20 വരെ ലോക്ഡൗൺ തുടരും. തുടർന്ന് പൂർണ രീതിയിൽ ഇളവുകൾ നൽകും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളാണ് ഓറഞ്ച് ബി വിഭാഗത്തിലുള്ളത്. ഇവിടെ 20 വരെ പൂർണ ലോക്ഡൗൺ തുടരും. ഇതിനു ശേഷം ഭാഗികമായി ഇളവുകൾ അനുവദിക്കും.
എന്നാല്‍ റെഡ് സോണിലെ നാലു ജില്ലകളില്‍ കോടതികള്‍ തുറക്കില്ല. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിലെ കോടതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞ് കിടക്കുമെന്നും ഹൈക്കോടതി ഇറക്കിയ സർക്കുലറിൽ പറയുന്നു.
എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും. ഈ ജില്ലകള്‍ ഓറഞ്ച് എ വിഭാഗത്തിലുള്ളതാണ്. 24 വരെ പൂർണ ലോക്ഡൗൺ ഇവിടങ്ങളിലുണ്ടാവും. ഇതിനു ശേഷം ഭാഗികമായി ഇളവുകൾ നൽകും.
English Summary: lock down: Courts in Kerala will open on Tuesday
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.