Web Desk

കൊച്ചി

April 03, 2020, 12:08 pm

ലോക്ക്ഡൗണ്‍ കാലം സ്ത്രീകള്‍ക്ക് ദുരിത കാലം: ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നതയി റിപ്പോര്‍ട്ട്

Janayugom Online

ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 90 പരാതികളാണ് ഇവിടെ നിന്ന് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ ഒന്ന് വരെ മാത്രം വിവിധ സ്ഥങ്ങളില്‍ നിന്നായി ലഭിച്ചിരിക്കുന്നത് 257 പരാതികളാണെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ 69 എണ്ണം ഗാര്‍ഹിക പീഡന പരാതികളാണ്. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട് 13 പരാതികളാണ് ലഭിച്ചത്.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ്. 37 പരാതികള്‍. ബിഹാറില്‍ നിന്നും ഒഡിഷയില്‍ നിന്നും 18 പരാതികള്‍ വീതം ലഭിച്ചു. മാര്‍ച്ച് രണ്ട് മുതല്‍ എട്ട് വരെ ലഭിച്ചിരിക്കുന്നത് 116 പരാതികളാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Eng­lish Sum­ma­ry: Lock down days — Domes­tic vio­lence increasing

You may also like this video