സംസ്ഥാനത്തെ ഹോട്ട് സ്പോട് മാറ്റാനായി കേന്ദ്ര അനുമതി തേടുമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കേരളത്തെ നാലു മേഖലകളായി തിരിച്ചു ലോക്ക് ഡൗൺ നടപ്പിലാകും. മേഖല 1: കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം. ഇവിടെങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.മേഖല ഒന്നിലെ ഹോട്ട് സ്പോട് വില്ലേജുകൾ പൂർണമായും അടച്ചിടും.മേഖല 2: കൊല്ലം, പത്തനംതിട്ട, എറണാകുളം. ഈ ജില്ലകളിൽ 24 മുതൽ ഇളവുകൾ നൽകും.മേഖല 3: തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട്.മേഖല മൂന്നിൽ തികളാഴ്ച മുതൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും.മേഖല 4: കോട്ടയം, ഇടുക്കി. ഈ പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ സാധരണ ജീവിതം അനുവദിക്കും.മേഖല നാലിൽ ജില്ലാവിട്ടുള്ള ഗതാഗതം അനുവദിക്കില്ല. ഇവിടങ്ങളിൽ കൂട്ടം ചേരലും അനുവദിക്കില്ല.
സംസ്ഥാനത്ത് ഏപ്രിൽ 20 ന് ശേഷം ഹോട്ട് സ്പോട്ടല്ലാത്ത പ്രാദേശങ്ങളിൽ കെട്ടിട നിർമാണവും കൃഷിയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മെയ് മാസത്തിനു ശേഷം സംസ്ഥാനത്ത് മഴയുണ്ടാകും. ഇതിനു മുൻപായി പകുതി വഴിയിൽ നിലച്ചു പോയ കെട്ടിട നിർമാണവും വീട് നിർമാണവും പൂർത്തിയാക്കണം. ലൈഫ് വീടുകളുടെ നിർമാണവും ലോക്ക് ഡൗൺ കാലയളവിൽ നിലച്ചു പോയിരിക്കുകയാണ്. അതും പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ENGLISH SUMMARY: lock down ease in these areas from Monday
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.