ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നവർ പ്രയാസം അനുഭവിക്കാതിരിക്കാൻ സജീവമായി പ്രവർത്തിക്കുന്ന വൈദ്യുതി വകുപ്പ് ജീവനക്കാർ മാതൃകയാവുന്നു. ലോക്ഡൗണില്‍ വീട്ടിൽ കുടുങ്ങിപോയ ജീവനക്കാരുടെ അഭാവം മൂലം കൂടുതൽ സമയം ജോലി ചെയ്യുമ്പോഴും പരാതി പറയാതെ ഇവര്‍ അധ്വാനിക്കുന്നു. ഇവരുടെ അർപ്പണ മനോഭാവത്തെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കുറിപ്പുകള്‍ക്ക് കണക്കില്ല.
ലോക്ഡൗൺ ആയതിനാൽ പുറത്തിറങ്ങാനും കഴിയില്ല. എന്നാല്‍ ഈ കത്തുന്ന വേനലിൽ ഫാനോ ഏസിയോ ഇല്ലാതെ വീടിനുള്ളിൽ ഇരിക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ ഒരിക്കൽ പോലും വൈദ്യുതി തടസം ഉണ്ടാകാതിരിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് വൈദ്യുതി വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള മുഴുവൻ കെഎസ്ഇബി ജീവനക്കാരും കർമ്മനിരതരായി രംഗത്തുണ്ട്.
വീടുകൾക്ക് പുറമേ മറ്റേതെങ്കിലും സ്ഥലങ്ങളിൽ വൈദ്യുതി തടസം നേരിട്ടാൽ നിലവിലെ സാഹചര്യത്തിൽ പ്രാഥമികമായ പരിഗണന നൽകുന്നത് സർക്കാർ നിയന്ത്രിത മേഖലകൾക്കാകുമെന്ന് മാത്രം. അടിയന്തര സാഹചര്യം നേരിട്ടാൽ കൂടുതൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതിനുളള ക്രമീകരണങ്ങളും വൈദ്യുതി വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കാലത്തെ വൈദ്യുതി തടസം മുന്നിൽകണ്ട് അതിനുള്ള പദ്ധതിയും മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.