March 23, 2023 Thursday

Related news

December 25, 2022
July 29, 2022
May 23, 2022
April 20, 2022
January 25, 2022
January 25, 2022
January 24, 2022
January 23, 2022
January 20, 2022
January 19, 2022

മൂന്നാംഘട്ട ലോക് ഡൗണിന്റെ ഇളവുകളും നിബന്ധനകളും ഇവയെല്ലാം!

Janayugom Webdesk
ന്യൂഡല്‍ഹി
May 1, 2020 8:30 pm

രാജ്യത്ത് ലോക് ഡൗൺ മേയ് 17 വരെ നീട്ടി. മേയ് മൂന്നിന് ലോക്ക് ഡൗൺ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന മൂന്നാംഘട്ട ലോക് ഡൗണുമായി ബന്ധപ്പെട്ട ഇളവുകളും നിബന്ധനകളും ഉടൻ പുറത്തു വിടുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

മൂന്നാംഘട്ട ലോക് ഡൗണിന്റെ പ്രധാന നിർദേശങ്ങൾ ഇവയാണ്;

  • റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ നടത്താവുന്ന പ്രവർത്തനങ്ങളെ കുറിച്ചും ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഓറഞ്ച്, ഗ്രീൻ സോണുകളിൽ നിയന്ത്രിത ഇളവുകൾ നൽകും.
  • പൊതു ഗതാഗത്തിനുള്ള വിലക്ക് രണ്ടാഴ്ച കൂടി തുടരും
  • ഹോട്ടലുകൾ, റസ്റ്ററന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞു കിടക്കും
    രാഷ്ട്രീയ, മത, സാമൂഹിക, ചടങ്ങുകൾ പാടില്ല
  • മാളുകൾ, സിനിമ ഹാളുകൾ, ജിംനേഷ്യങ്ങൾ എന്നിവ തുറക്കാൻ പാടില്ല
  • രാവിലെ 7 മുതൽ രാത്രി 7 വരെ പുറത്തിറങ്ങാം
  • 65 വയസിനു മുകളിലുള്ളവരും 10 വയസിന് താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുത്
    അതുപോലെ തന്നെ രോഗമുള്ളവരും പുറത്തിറങ്ങാൻ പാടില്ല
  • ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രത്യേക വിമാന, റെയിൽ സർവീസുകൾ അനുവദിക്കും

ENGLISH SUMMARY: Lock down extend­ed guideliness

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.