രാജ്യത്ത് ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ലോക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയിരിക്കുന്നത്. മെയ് മൂന്നിന് അവസാനിക്കേണ്ട ലോക് ഡൗൺ മെയ് 17 വരെ ആയിരിക്കും തുടരുക.ഇളവുകളും നിബന്ധനകളും സംബന്ധിച്ച വിവരങ്ങൾ ഉടനെ പുറത്തു വിടും.രാജ്യത്ത് കാൽ ലക്ഷം പേർ ഇപ്പോൾ ചികിത്സയിലാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടക്കും. രാജ്യത്ത് മേത്രോ അനുവദിക്കില്ല. അന്തർ സംസ്ഥാന ഗതാഗതം അനുവദിക്കില്ല.എന്നാൽ, മറ്റ് സംസ്ഥാങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ പ്രത്യേക ട്രെയിനിലോ ബസിലോ സ്വന്തം നാട്ടിൽ എത്തിക്കും.ഹോട്ടലുകളും റസ്റ്ററന്റുകളും അടഞ്ഞു കിടക്കും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകൾ പാടില്ല. മാളുകൾ, സിനിമ ഹാളുകൾ, ജിംനേഷ്യങ്ങൾ എന്നിവ തുറക്കാൻ പാടില്ല. ജില്ലകൾക്കുള്ളിൽ റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ നിലനിൽക്കും.
അടിയന്തര സാഹചര്യങ്ങളില്‍ ഉള്‍പ്പെടെയുള്ള യാത്രകള്‍ക്ക് അനുമതിനല്‍കും. എന്നാല്‍ പൊതുഗതാഗതം രണ്ടാഴ്‍ചത്തേക്ക് ഉണ്ടാകില്ല. ക്ലിനിക്കുകള്‍ക്കും ആശുപത്രികളിലെ ഒപികള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
Updating…
ENGLISH SUMMARY: Lock down extended to two weeks
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.