കൊറോണ വൈറസിനെ പ്രതിരോധിക്കുനന്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ രാജ്യവ്യാപക അടച്ചിടൽ നീളുമോ ഇല്ലയോ എന്നുള്ള വിവരം ഇന്നറിയാം. പ്രധാനമത്രി നരേന്ദ്ര മോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് രാവിലെ പതിനൊന്നു മണിക്ക് വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. കേന്ദ്ര സർക്കാരിന്റെ തീരുമാനം അനുസരിച്ചാകും മുഖ്യമന്ത്രിമാരുടെ തുടർനടപടികൾ.
ലോക്ക് ഡൗൺ തുടരണമെന്ന നിലപാടിലാണ് മിക്ക സംസ്ഥാനങ്ങളും. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മതിയെന്നാണ് കേരളം നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിനോട് ശുപാർശ ചെയ്തത്. സമ്പൂർണ അടച്ചിടൽ രാജ്യത്തെ വൻ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും ലോക്ക് ഡൗൺ ഒറ്റയടിയ്ക്ക് പിന്‍വലിക്കില്ലെന്നാണ് സൂചന.
ENGLISH SUMMARY: Lock down extension details will be known on today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.