സംസ്ഥാനത്ത്‌ അഞ്ചാംഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു, തീരുമാനങ്ങൾ ഇങ്ങനെ

Web Desk

തിരുവനന്തപുരം

Posted on June 01, 2020, 1:07 pm

സംസ്ഥാനത്ത്‌ അഞ്ചാംഘട്ട ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു, തീരുമാനങ്ങൾ ഇങ്ങനെ. അന്തര്‍ജില്ലാ യാത്രകള്‍ക്ക് പൊതുഗതാഗതം അനുവദിക്കും. അന്തര്‍ജില്ലാ സര്‍വീസുകള്‍ക്ക് അധിക നിരക്ക് ഈടാക്കനാണ് പുതിയ തീരുമാനം. എന്നാല്‍ അന്തര്‍സംസ്ഥാനങ്ങളിലേക്ക് പൊതുഗതാഗതം അനുവാദിക്കില്ല. കെഎസ്ആര്‍ടിസി ബസുകളില്‍ 50% യാത്രക്കാരെ മാത്രമാണ് അനുവദിക്കുന്നത്. നിയന്ത്രണങ്ങളോടെ ജൂണ്‍ എട്ടിന് ശേഷം ഹോട്ടലുകളില്‍ ഇരുന്ന് ആഹാരം കഴിക്കാന്‍ അനുമതി നല്‍കും. എന്നാല്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തിലാണ് അഞ്ചാംഘട്ട ലോക്ഡൗൺ ഇളവുകൾക്ക് തീരുമാനമായത്.

Updat­ing…
ENGLISH SUMMARY:lockdown fifth face in ker­ala
You may also like this video