Web Desk

തിരുവനന്തപുരം

March 22, 2020, 10:00 pm

ഒന്നിനും ക്ഷാമമുണ്ടാകില്ല; ഭക്ഷ്യധാന്യങ്ങൾ വേണ്ടത്ര സംഭരിച്ചിട്ടുണ്ട്:റവന്യൂമന്ത്രി

Janayugom Online

സംസ്ഥാനത്ത് ഏഴ്‌ ജില്ലകളിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. കേരളം വേണ്ടത്ര ഭക്ഷ്യധന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം നേരത്തെ മുന്നിൽ കണ്ടിരുന്നു.ഓൺലൈനായി ഭക്ഷ്യവസ്തുക്കളടക്കം എത്തിക്കുന്നതിന് നടപടി എടുക്കും. കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ തീരുമാനങ്ങൾ മുഖ്യമന്ത്രി,

കേരളത്തില്‍ 7 ജില്ലകള്‍ അടച്ചിടണമെന്നാണു കേന്ദ്ര നിർദേശം. കാസർകോട് ജില്ല പൂർണമായും അടയ്ക്കും. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം.ടുതൽ ജില്ലകളെ വേണമെങ്കിൽ സംസ്ഥാനത്തിനു തീരുമാനിക്കാം.

ENGLISH SUMMARY:Lock down food grains are enough to store

YOU MAY ALSO LIKE THIS VIDEO