കോവിഡ് 19 നിയന്ത്ര ഭീതിയിൽ മരുന്നുകൾ സ്റ്റോക്ക് ചെയ്യുന്ന പ്രവണത ആളുകളിൽ വർധിക്കുന്നു. കോവിഡ് നിയന്ത്രിക്കുന്നതിന് നഗരങ്ങളിലും ടൗണുകളിലും കൂടുതലാളുകൾ എത്താതിരിക്കാൻ അധികൃതർ ശ്രമിക്കുമ്പോഴും മെഡിക്കൽ ഷോപ്പുകളിൽ കച്ചവടംവർധിക്കുകയാണ്. മെഡിക്കൽ ഷോപ്പുകളിൽ എത്തുന്നവർ വലിയ തോതിലാണ് മരുന്നുകൾ വാങ്ങിക്കുട്ടുന്നത്. ഭാവിയിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നാൽ മരുന്നുകൾ കിട്ടാതാകുമോ എന്ന ഭയമാണ് ആളുകളെ മരുന്നുകൾ വൻ തോതിൽ വാങ്ങിക്കൂട്ടുന്നതിന് പ്രേരിപ്പിക്കുന്നതെന്ന് ഫാർമസി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. കോവിഡ് 19 പിടിവിട്ടു പോയാൽ വീടിന് പുറത്തിറങ്ങുക കൂടുതൽ അപകടകരമാകുമെന്ന ഭയവും ആളുകളെ വൻ തോതിൽ മരുന്ന് വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നു. അരിയും പല വ്യഞ്ജനങ്ങളും വാങ്ങുന്നതു പോലെ മരുന്നുകളും വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് കാണുന്നത്. തിരക്ക് ക്രമാതീതമാവുമ്പോൾ ടോക്കണുകൾ നൽകുകയാണ് മെഡിക്കൽ ഷോപ്പുകാർ ചെയ്യുന്നത്.
അതേ സമയം മരുന്നുകൾ അവശ്യവസ്തു ആയതിനാൽ ഇവയുടെ ലഭ്യതക്ക് ഒരു കാലത്തും കുറവ് വരില്ല. ഇതറിയാതെയാണ് പലരും മരുന്നുകൾ വലിയ തോതിൽ വാങ്ങിക്കൂട്ടുന്നത്. സാധാരണ ഗതിയിൽ പത്തും പതിനഞ്ചും ദിവസത്തേക്ക് വാങ്ങുന്നവർ രണ്ടും മൂന്നും മാസത്തേക്ക് മരുന്ന് വേണം എന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്. പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം, നാഡീരോഗം എന്നിവക്കുള്ള മരുന്നുകളാണ് കൂടുതലായും ചെലവാകുന്നത്. സ്ഥിരമായി ഇങ്ങനെ ആളുകളെത്താൻ തുടങ്ങിയതോടെ അവർ പറയുന്ന അളവിൽ മരുന്ന് കൊടുക്കാനില്ലെന്ന് മെഡിക്കൽ ഷോപ്പുകാർക്ക് പറയേണ്ടി വരുന്നു. രണ്ടു മാസത്തേക്ക് ആവശ്യപ്പെടുന്നവർക്ക് ഒരു മാസത്തേക്ക് നൽകിയും മറ്റും താത്കാലികമായി പ്രശ്നം പരിഹരിക്കുകയാണിപ്പോൾ മെഡിക്കൽ ഷോപ്പുകാർ. മരുന്നിന് ക്ഷാമമുണ്ടാകുമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്ന് മെഡിക്കൽ ഷാപ്പുകാർക്ക് ആശങ്കയുണ്ട്. അതേ സമയം മൊത്ത കച്ചവടക്കാരിൽ നിന്നും മെഡിക്കൽ ഷോപ്പുകാർക്ക് ആവശ്യത്തിന് മരുന്ന് കിട്ടാത്ത സാഹചര്യവും നിലനിൽക്കുന്നു. ഡിമാന്റ് കൂടിയതിനാലാണ് ഇതെന്നാണറിയുന്നത്. പണം മുൻകൂറായി നൽകണമെന്ന് പലപ്പോഴും മൊത്ത കച്ചവടക്കാർ ആവശ്യപ്പെടുന്നുണ്ട്.
English Summary: lock down high amount medicine stored by people
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.