July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ലോക്ക് ഡൗണ്‍; പട്ടിണി മരണങ്ങൾക്ക് കാരണമാകും

Janayugom Webdesk
May 4, 2020

കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ രാജ്യത്ത് പട്ടിണി മരണങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ കൊറോണ ബാധിച്ചുള്ള മരണത്തെക്കാൾ കൊറോണാനന്തരം പട്ടിണി മരണം വ്യാപകമാകുമെന്നാണ് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ കാര്യക്ഷമമാക്കി ലോക്ഡൗണിൽ ഇളവുകൾ നൽകാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.

ദൗർഭാഗ്യവശാൽ രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ഒരു മറയായാണ് മോഡി സർക്കാർ ലൗക്ഡൗണിനെ കാണുന്നത്. സമാനമായ വീക്ഷണം ആർബിഐ മുൻ ഗവർണർ രഘുറാം രാജനും കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. മാർച്ചിൽ 8.3 ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് ഏപ്രിൽ മാസത്തിൽ 23.5 ശതമാനമായി വർധിച്ചു. പാവപ്പെട്ട തൊഴിലാളികളെ സംബന്ധിച്ചിടത്തോളം മോഡി സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ വധശിക്ഷക്ക് തുല്യമാണെന്ന് സാമ്പത്തിക വിദഗ്ധനായ ഷാങ് ഡ്രെസെ പറയുന്നു.

ലോക്ഡൗണിൽ ക്രിയാത്മകമായ ഇളവുകൾ നൽകിയില്ലെങ്കിൽ ജീവനുകൾ നഷ്ടപ്പെടുമെന്ന് ലോകബാങ്കിലെ മുൻ സാമ്പത്തിക വിദഗ്ധനായ കൗശിക് ബസു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നഗരങ്ങളിൽ പാർക്കുന്ന പാവപ്പെട്ട തൊഴിലാളികളാണ് ലോക്ഡൗണിന്റെ കെടുതികൾക്ക് കൂടുതൽ ഇരയാകുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഇവർ പട്ടിണി മൂലം മരിക്കുകയോ സ്വയം ജീവനൊടുക്കുകയോ ചെയ്യുമെന്നാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ രാകേഷ് മോഹൻ പറഞ്ഞത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.