Web Desk

March 23, 2020, 6:09 pm

കേരളത്തിൽ ലോക്ക്ഡൗൺ: 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Janayugom Online

കേരളത്തിൽ മാർച്ച് 31 വരെ ലോക്ക്ഡൗൺ. സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോഡ് 19, കണ്ണൂർ 5, പത്തനംതിട്ട 1, എറണാകുളം 2,തൃശൂർ 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നെത്തിയവരിൽ 25 പേരും ദുബായിൽ നിന്നെത്തിയവരാണ്. ഇതോടെ ആകെ രോഗബാധിതർ 91 ആയി. റസ്റ്റോറന്റുകൾ അടയ്ക്കും ഹോം ഡെലിവറിമാത്രം അനുവദിക്കും. അതിർത്തികൾ പൂർണമായി അടയ്ക്കും, പൊതുഗതാഗതം ഉണ്ടാകില്ല. പെട്രോൾ പമ്പ്, ആശുപത്രി എന്നിവ പ്രവർത്തിക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റുണ്ടാകുമെന്നും മാധ്യമ പ്രവർത്തകർ മുൻകരുതൽ എടുക്കണമെന്നും മാധ്യമസ്ഥാപന മേധാവികളുമായി നാളെ വീഡിയോ കോൺഫറൻസ് നടത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

* പൊതുഗതാഗതം ഉണ്ടാകില്ല

*പെട്രോൾ പമ്പ് തുറക്കും

* എൽപിജിക്കും മുടക്കമില്ല

* സ്വകാര്യ വാഹനം അനുവദിക്കും

*അതിർത്തികൾ അടയ്ക്കും

*ബാങ്കുകൾ 2 മണിവരെ മാത്രം

*മെഡിക്കൽ ഷോപ്പുകൾക്ക് ഇളവ്

*കടകൾ തുറക്കുന്നത് രാവിലെ 7 മുതൽ വൈകിട്ട് 5 വരെ

*ആരാധനാലയങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല

*തൊഴിലാളികൾക്ക് ഭക്ഷണമുറപ്പാക്കും

* അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും

* എല്ലാജില്ലകളിലും കോവിഡ് ആശുപത്രികൾ പ്രവർത്തിക്കും

*ഇതര സംസ്ഥാന തൊഴിലാളികൾക്ക്  പ്രത്യേക താമസ സൗകര്യം ഒരുക്കും

*മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നിർബന്ധിത നിരീക്ഷണം
* ആൾക്കൂട്ടം അനുവദിക്കില്ല

*ബെവ്കോ വിൽപ്പന ശാലകൾ അടയ്ക്കില്ല

 

Updat­ing.….

You may also like this video