February 8, 2023 Wednesday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

ഇന്ത്യക്കാരായ ജീവനക്കാർ കപ്പലുകളിൽ കുടുങ്ങി: രക്ഷപ്പെടുത്താൻ തയ്യാറാകാതെ കേന്ദ്രം

Janayugom Webdesk
പനാജി
April 10, 2020 7:48 pm

കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണിനെ തുടർന്ന് ആഡംബര കപ്പലുകളിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാർ ഒറ്റപ്പെട്ടു. ഓരോ ദിവസം കഴിയുംതോറും ഇവർക്കു വേണ്ട ഭക്ഷണം ഉറപ്പു വരുത്തുക എന്നത് ദുഷ്ക്കരമായിക്കൊണ്ടിരിക്കുകയാണെന്ന് ഗോവൻ സീമെൻ അസോസിയേഷൻ ഓഫ് ഇന്ത്യ (ജിഎസ്എഐ) പറയുന്നു. ഇവരെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ജിഎസ്എഐ പറഞ്ഞു.

ഏകദേശം 15,000 ജീവനക്കാരാണ് വിവിധ ഇടങ്ങളിൽ പിടിച്ചിട്ടിരിക്കുന്ന ആ‍ഡംബര കപ്പലുകളിൽ കുടങ്ങിക്കിടക്കുന്നത്. ഇതിൽ ഭൂരിപക്ഷവും ഗോവയിൽ നിന്നുള്ളവരാണ്. അതേസമയം ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ എംഎസ്‌സി ഫാന്റസിയ (പോർച്ചുഗൽ), എംഎസ്‌സി സ്‌പെളൻഡിഡ, ഗ്രാൻഡോസിയ (ഇറ്റലി) എന്നീ കപ്പലുകളിൽ നിന്നും നൂറോളം വരുന്ന അവരുടെ പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചു. എന്നാൽ വിമാന സർവീസുകൾ റദ്ദാക്കിയതോടെ ഇന്ത്യൻ ജീവനക്കാർ ദുരിതത്തിലാവുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ‍ ജീവനക്കാരുടെ അവസ്ഥ ഗുരുതരമാണെന്ന് ജിഎസ്എഐ വക്താവ് ഡിക്സൺ വാസ് പറയുന്നു.

ഏതെങ്കിലും തുറമുഖത്ത് കപ്പൽ അടുപ്പിക്കാം എന്നുവച്ചാൽ ആ രാജ്യക്കാർ അതിന് സമ്മതിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ലോക രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ താഴ്ന്ന സ്ഥാനം കല്പിക്കപ്പെടുന്ന ഫിലിപ്പൈൻസും ഇന്തോനേഷ്യയും അവരുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഉത്തരവാദിത്തം കാട്ടി. കുറച്ചു സമയം കൂടി കഴിഞ്ഞാൽ കപ്പലുകളിൽ കഴിയുന്നവരുടെ പക്കലുള്ള വെള്ളവും ഭക്ഷണവും തീരും. അതിനു മുമ്പ് ഇവരെ തിരികെ സ്വന്തം രാജ്യത്തെത്തിക്കണമെന്നാണ് പ്രധാനമന്ത്രിയോടും വിദേശകാര്യമന്ത്രാലയത്തിനോടുമുള്ള അപേക്ഷയെന്നും ഡിക്സൺ വാസ് കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Indi­an Crew Mem­bers were strand­ed on ships

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.