ചികിത്സ ലഭിക്കുവാൻ വൈകിയ യുവതിയ്ക്ക് വാഹനം എത്തിച്ച് രക്ഷകരായി നെടുങ്കണ്ടം പൊലീസ്. നെടുങ്കണ്ടം കൽകൂന്തൽ ഗീതാജ്ഞലി എസ്റ്റേറ്റ് സൂപ്പർവൈസറുടെ ഭാര്യയ്ക്ക് ചൊവ്വാഴ്ച പുലർച്ച 1.30 ഓടെ അസുഖം മൂർച്ഛിച്ചു. ലോക്ക് ഡൗൺ ആയതിനെ തുടർന്ന് വാഹനങ്ങൾ ലഭിക്കാത്തതിനെ തുടര്‍ന്ന് സൂപ്പർവൈസർ തോട്ടം ഉടമ സമീപിക്കുകയായിരുന്നു. എന്നാല്‍ വാഹനം നൽകുവാൻ ഉടമ വിസമ്മതിച്ചു. ഇതോടെ യുവാവ് നെടുങ്കണ്ടം പൊലീസിനോട് ഫോണില്‍ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
നെടുങ്കണ്ടം എസ്ഐ റോയിമോൻ ടി സിയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തുകയും യുവതിയെ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സ ലഭ്യമാക്കിയതിന് ശേഷം യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു.
ഒരു മാസത്തെ വേതനം കിട്ടാനുള്ള സൂപ്പർവൈസറിന് 1000 രൂപ മാത്രമാണ് ആശുപത്രിയിൽ പോകുന്നതിനായി എസ്റ്റേറ്റ് ഉടമ നൽകിയത്. ബാക്കി വേതനം ചോദിച്ചപ്പോൾ യുവാവ് നേരിട്ടെത്തിയാൽ മാത്രമേ നൽകയുള്ളുവെന്ന പിടിവാശിയിലായിരുന്നു എസ്റ്റേറ്റ് ഉടമ. വിവരം അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് ഇടപെട്ടതോടെ യുവാവിന്റെ അക്കൗണ്ട് വഴി തുക നിക്ഷേപിച്ചുകൊള്ളാമെന്ന് തൊഴിൽ ഉടമ സമ്മതിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.