Web Desk

March 31, 2020, 3:38 pm

ഡോക്ടറുടെ കുറിപ്പുമായി എത്തിയാലും മദ്യം ലഭിക്കില്ല: കാരണം ഇതാണ്

Janayugom Online

ഡോക്ടറുടെ കുറിപ്പുമായി എത്തിയാലും മദ്യം ലഭിക്കില്ല. വ്യക്തമായ മാർഗരേഖ തയ്യാറാക്കിയ ശേഷം മദ്യം നൽകുന്ന കാര്യത്തിൽ തീരുമാനം. വ്യാജ കുറിപ്പടികൾ തിരിച്ചറിയുന്നതിന് മാർഗമുണ്ടാക്കണമെന്നും ആവശ്യം. കൊച്ചിയിലും വാരാപ്പുഴയിലും അങ്കമാലിയിലും അപേക്ഷകൾ സമർപ്പിക്കപ്പെട്ടു. എന്നാൽ കൊച്ചിയിലെ അപേക്ഷ വിരമിച്ച ഡോക്ടറുടേതാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് തീരുമാനം.

സംസ്ഥാനത്ത്  മദ്യം വാങ്ങാനെത്തുന്നവർകൊണ്ടുവരുന്ന ഡോക്ടറുടെ കുറിപ്പിൽ സീൽ വേണമെന്നാണ് എക്സൈസ് തീരുമാനിച്ചിരിക്കുന്നത്. സീൽ പതിക്കാതെ കുറിപ്പടി കൊണ്ടുവന്ന വരെ എക്സൈസ് മടക്കി അയച്ചു. ഒപി ടിക്കറ്റ് എടുത്ത് സ്വന്തമായി പലരും കുറിപ്പടി എഴുതാൻ സാധ്യതയുണ്ടെന്നും അതിനാൽ കൃത്യമായ നിർദ്ദേങ്ങൾക്കനുസരിച്ചേ മദ്യം നൽകാൻ കഴിയൂ എന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. എത്ര അളവിൽ, ഏത് സമയത്ത് മദ്യവിതരണം നടത്തണമെന്നതിലടലക്കം ഇനിയും വ്യക്തതയില്ല. അതിനാൽ കുറിപ്പടിയുമായി എത്തിയ മൂന്ന് പേരെ തിരുവനന്തപുരത്ത് അധികൃതർ തിരിച്ചയച്ചു.

Updat­ing…

You may also like this video