March 23, 2023 Thursday

മൂന്നാംഘട്ട ലോക്ക് ഡൗണ്‍: സംസ്ഥാനത്ത് മദ്യാശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഇങ്ങനെ

Janayugom Webdesk
തിരുവനന്തപുരം
May 2, 2020 10:51 am

സംസ്ഥാനത്ത് മദ്യക്കടകൾ തുറക്കുന്നത് സാഹചര്യം നോക്കി മാത്രമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. തുറക്കാൻ സജ്ജമാണ്. ശുചീകരണത്തിനു രണ്ടു ദിവസം വേണ്ടി വരും. കേന്ദ്രം ഇതു സംബന്ധിച്ച ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ചർച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു. അതേസമയം, ബാറുകൾ തുറക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗൺ മൂന്നാംഘട്ടത്തിലേയ്ക്ക് നീളുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിശോധിക്കും. കേന്ദ്ര ഗൈഡ് ലൈനിൽ ബാറിന്റെ കാര്യം പറഞ്ഞിട്ടില്ല. അതിനാൽ ബാറുകൾ അടഞ്ഞ് തന്നെ കിടക്കുന്നെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കി.

ബാറുകളിൽ നിന്ന് പാർസൽ നൽകുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര നിർദ്ദേശ പ്രകാരം, മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകൾ തുറക്കുന്നതിന് വിലക്കില്ല. മദ്യവില്‍പ്പന കേന്ദ്രങ്ങൾ തുറക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇളവ്. ആറടി അകലം പാലിച്ചുനിന്നാകണം മദ്യം വാങ്ങേണ്ടത്. എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. ഒരു സമയത്ത് അഞ്ച് പേരിൽ കൂടുതൽ കടകളിൽ ഉണ്ടാകരുത് എന്നിങ്ങനെ നിബന്ധനകളുണ്ട്.

Eng­lish Sum­ma­ry: lock down — open­ing of liquor stores

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.