മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച തുറക്കുമെന്ന് മുഖ്യമന്ത്രി. വർക്ക് ഷോപ്പുകൾ ഞായർ, വ്യാഴം ദിവസങ്ങളിലും തുറക്കും. ആ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്ട്സ് കടകള്‍ കൂടി തുറക്കും. ഫാന്‍, എയര്‍കണ്ടീഷണര്‍ എന്നിവ വില്‍പ്പന നടത്തുന്ന കടകള്‍ ഒരു ദിവസം തുറക്കുന്ന കാര്യത്തെക്കുറിച്ചും പരിഗണിക്കും. ഇലക്ട്രീഷന്മാര്ക്ക് ആവശ്യമായ റിപ്പയറിംഗ് നടത്താന്‍ വീടുകളില്‍ പോകാന്‍ അനുമതി നല്‍കും.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർക്കോട് 4, കണ്ണൂർ 3,കൊല്ലം 1,മലപ്പുറം 1 എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിൽ നാലുപേർ വിദേശത്ത് നിന്ന് വന്നവരും രണ്ടുപേർ നിസാമുദിനിൽ നിന്നും മൂന്ന് പേർക്ക് സമ്പർക്കം വഴിയുമാണ് വൈറസ് ബാധ. 12 നെഗറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 336 ആയി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.