Web Desk

തിരുവനന്തപുരം

June 21, 2020, 8:56 am

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഇല്ല: ഇളവുകൾ ഇങ്ങനെ !

Janayugom Online

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഇല്ല. വിവിധ പ്രവേശന പരീക്ഷകള്‍ അടക്കം നടക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൌണില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയും നിയന്ത്രണങ്ങളോടെ ലോക്ക് ഡൌണിന് ഇളവുകള്‍ നല്‍കിയിരുന്നു. സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവര്‍ത്തിക്കും. ഇന്ന് മദ്യം വിതരണം ചെയ്യുന്നതിന് ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ നല്‍കുന്നുണ്ട്.

ആരാധനാലയങ്ങള്‍ തുറന്നതിനാല്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ നേരത്തെ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു. മറ്റു ദിവസങ്ങിലെ സാധാരണ നിയന്ത്രണം മാത്രമേ ഈ ഞായറാഴ്ചയും ഉണ്ടാവുകയുള്ളൂ. കടകളും മറ്റും തുറന്ന് പ്രവര്‍ത്തിക്കാം. ജില്ല വിട്ട് യാത്രകള്‍ അനുവദിക്കുംഎന്നാല്‍, ഈ ഞായറാഴ്ച്ച മാത്രമാകും പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ഇളവ് നല്‍കുന്നതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇനി വരുന്ന ഞായറാഴ്ചകളില്‍ ഈ ഇളവ് ബാധകമാകില്ല. ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

you may also like this video