Janayugom Online
പ്രതീകാത്മക ചിത്രം

ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2234 അറസ്റ്റ്

പിടിച്ചെടുത്തത് 1447 വാഹനങ്ങൾ
Web Desk
Posted on March 26, 2020, 9:55 pm

സംസ്ഥാനത്ത് നിരോധന ലംഘിച്ച് യാത്ര ചെയ്തതിന് ഇന്നലെ 2234 പേർ അറസ്റ്റിലായി. 2098 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് ഇടുക്കിയിലാണ് 245 കേസുകൾ. പത്തനംതിട്ടയിൽ 198 കേസുകളും ആലപ്പുഴയിൽ 197 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 27 കേസുകൾ മാത്രം രജിസ്റ്റർ ചെയ്ത കാസർകോട് ആണ് പിന്നിൽ.ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് (214) ആലപ്പുഴയിലാണ്. ഏറ്റവും കുറവ് പേർ (31) വയനാട്ടിലും. നിയമം ലംഘിച്ചതിന് ഇന്നലെ 1447 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കൂടുതൽ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയിലും (180), ഏറ്റവും കുറവ് (12) വയനാട്ടിലുമാണ്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി ‑102,105,87, തിരുവനന്തപുരം റൂറൽ ‑131,117,26, കൊല്ലം സിറ്റി ‑188,194,170, കൊല്ലം റൂറൽ- 172,175,149,പത്തനംതിട്ട- 198,210, 180,കോട്ടയം-161,161,89,ആലപ്പുഴ- 197,214,71,ഇടുക്കി ‑245,186,61,എറണാകുളം സിറ്റി ‑96,99,81,എറണാകുളം റൂറൽ- 77,56,43, തൃശൂർ സിറ്റി-51,102,53,തൃശൂർ റൂറൽ ‑46,56,38.പാലക്കാട് 140, 152,107,മലപ്പുറം- 56,74,58, കോഴിക്കോട് സിറ്റി ‑84,83,83,കോഴിക്കോട് റൂറൽ-52,57,42,വയനാട് ‑40, 31,12, കണ്ണൂർ‑35,41,25, കാസർകോട്- 27,121,72.അതേ സമയം നിരോധനാജ്ഞ ലംഘിച്ച് എത്തുന്ന വാഹനങ്ങൾ തടയുമ്പോൾ അത്യാവശ്യമാണെങ്കിൽ മാത്രമേ വാഹനത്തിന്റെ രേഖകൾ പരിശോധിക്കേണ്ടതുളളൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇക്കാര്യം വ്യക്തമാക്കി നിർദ്ദേശം നൽകി.

Eng­lish Sum­ma­ry: Lock down vio­la­tion: 2234 arrests in state today

You may also like this video