ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രഭാതസവാരി: കൊച്ചിയില്‍ സ്ത്രീകളടക്കം 41 പേര്‍ അറസ്റ്റില്‍

Web Desk

കൊച്ചി

Posted on April 04, 2020, 8:50 am

ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടമായി പ്രഭാതസവാരിക്കിറങ്ങിയവര്‍ കൊച്ചിയില്‍ അറസ്റ്റില്‍. പനമ്പിള്ളി നഗര്‍ വാക്ക് വേയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. രണ്ട് സ്ത്രീകളടക്കം 41 പേരാണ് അറസ്റ്റിലായത്. എപ്പി‍ഡെമിക് ഡീസീസസ് ആക്ട് അനുസരിച്ച് ഇവ‍ർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രഭാതസവാരിക്കിറങ്ങരുതെന്നു പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍ നിർദേശം പതിവായി ലംഘിക്കപ്പെട്ടതോടെയാണ് പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

Eng­lish Sum­ma­ry; lock down vio­la­tion; 41 morn­ing walk­ers arrest­ed in kochi

YOU MAY ALSO LIKE THIS VIDEO