ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നാടുചുറ്റുവാന്‍ ഇറങ്ങിയ ഏഴ് യുവാക്കള്‍ നെടുങ്കണ്ടം പൊലീസ് പിടിയില്‍. രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രം കാണുവാന്‍ എത്തിയ തൊടുപുഴ ശാസതാംപാറ പുളിംപറമ്പില്‍ ബിബിന്‍ (27), ഏഴല്ലൂര്‍ മഞ്ഞപ്പള്ളില്‍ വീട്ടില്‍ ടോം (18), കലയന്താനി ആനക്കല്ലുങ്കല്‍ വീട്ടില്‍ അരുണ്‍ (22), കലയന്താനി പുക്കോളയില് വീട്ടില്‍ ജിതിന് (20) ഉടുമ്പന്നൂര്‍ പുല്ലായിക്കാട് അഫ്സല് (20), വെസ്റ്റ് കൊടികുന്നം കാട്ടുക്കാടത്ത് അമല്‍(20) ചേമ്പളം ഇല്ലിപ്പാലം പുത്തന്‍പറമ്പില്‍ അനീഷ് (21) എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ നെടുങ്കണ്ടം സ്വദേശിയായ സുഹൃത്തിന്റെ വീട്ടില്‍ എത്തിയതാണ് തൊടുപുഴ സ്വദേശികളായ ആറ് യുവാക്കള്‍. തൊടുപുഴയില്‍ നിന്ന് മൂന്ന് ബൈക്കിലായി പുറപ്പെട്ട ആറ് പേര് ഇന്നലെ രാവിലെയാണ് സുഹൃത്തിന്റെ ചേമ്പളം ഇല്ലിപ്പാലത്തെ വീട്ടില്‍ എത്തിയത്. ആഘോഷം ഗംഭീരമാക്കുവാന്‍ വേണ്ടിയാണ് തൊട്ടടുത്ത വിനോദ സഞ്ചാരകേന്ദ്രം കാണുവാന്‍ ഇവര്‍ ഏഴ് പേര് മൂന്ന് ബൈക്കുകളിലായി രാമക്കല്‍മേട്ടില്‍ എത്തിയത്.
ലോക് ഡൗണ്‍ പരിശോധനയുടെ ഭാഗമായി എത്തിയ നെടുങ്കണ്ടം പൊലീസിന്റെ മുമ്പിലേയ്ക്കാണ് ഇവര്‍ എത്തിപ്പെട്ടത്. ചോദ്യചെയ്യലില്‍ നാടുചുറ്റുവാന്‍ എത്തിയതെന്ന് തെളിഞ്ഞതോടെ വാഹനങ്ങള്‍ പിടിച്ചെടുത്ത പൊലീസ് ഇവര്‍ക്കെതിരെ എപ്പിഡെമിക് ഡീസീസ് ആക്ട് 2020 പ്രകാരം കേസ് എടുക്കുകയായിരുന്നു. യഥാര്‍ത്ഥരേഖകള്‍ എത്തിക്കുന്നതുവരെ വാഹനങ്ങള്‍ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
English Summary: lock down violation- bike riders arrest
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.