ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ആളുകളെ അതിര്‍ത്തി കടത്തുന്നു. ചരക്ക് വാഹനങ്ങളില്‍ ഒളിപ്പിച്ചാണ് ആളുകളെ അതിര്‍ത്തി കടത്തുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച തെങ്കാശി സ്വദേശിയെ പിടികൂടി. ഇത്തരത്തില്‍ ആളെ കടത്തിയ ചരക്ക് വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ചരക്കു വാഹനങ്ങളിലെ പച്ചക്കറിപ്പെട്ടികള്ക്കിടയില് ആളുകളെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമായിരുന്നു.
സമാന രീതിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് കേരള തമിഴ്നാട് അതിര്‍ത്തി കടന്നു വന്ന ഡോക്ടര്‍ക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ എക്സൈസ് ഉദ്യാഗസ്ഥന്റെ സഹായത്തോടെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക കര്‍ണാടക അതിര്‍ത്തി കടന്ന സംഭവത്തിലും പൊലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്. തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്ക്കെതിരെയാണ് പൊലീസ് നടപടി. പകര്‍ച്ച വ്യാധി നിയമപ്രകാരമാണ് കേസെടുക്കുക.
English Summary: human trafficking in arankavu check post
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.