കോവിഡ് 19 വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് തമിഴ്‌നാട്ടിൽ നിന്നും ആളുകളെ കേരളത്തിലേക്ക് കടത്തിയ സംഘത്തിന്റെ ഏജന്റ് അറസ്റ്റിൽ. പെങ്ങാമുക്ക് സ്വദേശിനി ചെറുപറമ്പില്‍ സജീവിന്റെ ഭാര്യ സിന്ധുവിനെ (42)യാണ് കുന്നംകുളം എസിപിടിഎസ് സിനോജിന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ ജി സുരേഷ് അറസ്റ്റ് ചെയ്തത്.
സാമൂഹിക പ്രവര്‍ത്തകയെന്ന പേരില്‍ ജനങ്ങളെ വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് എന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്.
നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് പച്ചക്കറി കയറ്റി വരുന്ന വാഹനങ്ങളില്‍ ആളുകളെ കടത്തുന്നതിന് സിന്ധു ഏജന്റായി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്. വന്‍തുക കൈപ്പറ്റി ചരക്കുവാഹനങ്ങളില്‍ ആളുകളെ അതിര്‍ത്തി കടത്തുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തമിഴ്‌നാട്ടിലുള്ള ബാബു എന്ന ഏജന്റിന്റെ കൈവശം പണം നൽകിയാൽ പച്ചക്കറി വാഹനങ്ങളിൽ ഒളിച്ചു കടത്താനുള്ള സഹായം ലഭ്യമാക്കുമെന്ന യുവതിയുടെ സംഭാഷണവും പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലോക്‌ഡൗൺ നിർദേശങ്ങളുടെ ലംഘനം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.