January 27, 2023 Friday

Related news

March 26, 2022
December 26, 2021
October 25, 2021
September 14, 2021
September 7, 2021
June 30, 2021
May 25, 2021
May 1, 2021
March 23, 2021
March 9, 2021

ലോക്ക് ഡൗണ്‍ ലംഘിച്ച തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ്

Janayugom Webdesk
ഭോപാല്‍
March 29, 2020 3:06 pm

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ നെറ്റിയില്‍ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ്. ഉത്തര്‍പ്രദേശില്‍ നിന്ന് മടങ്ങിയെത്തിയ മൂന്ന് തൊഴിലാളികളെയാണ് ഛത്തര്‍പൂര്‍ ജില്ലയിലെ ഗൗരിഹാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് പൊലീസ് ചാപപകുത്തിയത്. ഞാന്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു, എന്നില്‍ നിന്ന് അകന്നു നില്‍ക്കുക എന്നാണ് ഇവരുടെ നെറ്റിയില്‍ എഴുതിയത്. പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

പ്രാഥമിക പരിശോധനാ കേന്ദ്രത്തില്‍ വച്ച് തൊഴിലാളികളെ ഇന്‍സ്പെക്ടര്‍ ശകാരിക്കുകയും ലോക്ക് ഡോണ്‍ ലംഘിച്ച ഇവരുടെ നെറ്റിയില്‍ ഇത്തരത്തില്‍ ചാപ്പകുത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇത്തരം പെരുമാറ്റത്തില്‍ ഏര്‍പ്പെടരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി ഛത്തര്‍പൂര്‍ എസ് പി കുമാര്‍ സോരഭ് മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary:lock down vio­la­tion-police put mark on work­ers forehead

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.