ലോക്ഡൗൺ ലംഘിച്ച് പള്ളിയില്‍ പ്രാർത്ഥന നടത്തിയതിന് കൊച്ചിയിൽ വൈദികൻ അറസ്റ്റിൽ. ആറ് വിശ്വാസികളേയും അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയായിരുന്നു സംഭവം.
വില്ലിങ്ടൺ ഐലൻഡിലെ സ്റ്റെല്ലാ മേരി പള്ളി വൈദികൻ ഫാദർ അഗസ്റ്റിനെയാണ് ഹാർബർ പൊലീസ് അറസ്റ്റു ചെയ്തത്. പകർച്ച വ്യാധി പ്രതിരോധ നിയന്ത്രണം നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. വൈദികനെയും അറസ്റ്റിലായവരെയും കര്‍ശന നിര്‍ദ്ദേശത്തോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് പള്ളിയില്‍ സംഘമായി ചേര്‍ന്ന് പ്രാര്‍ഥന നടത്തുന്നതായി കണ്ടത്. തുടര്‍ന്ന് വൈദികനേയും വിശ്വാസികളെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു.
English Summary: lock down violation: Priests arrested in kochi
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.