ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി റിപ്പയറിംഗ് കടകൾ, ബുക്ക് ഷോപ്പുകൾ, റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന തൊഴിലാളികൾ എന്നിവർക്ക് ലോക്ഡൗൺ കാലയളവിൽ ഇളവ് നൽകി സർക്കാർ ഉത്തരവായി. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി റിപ്പയറിംഗ് കടകൾ എല്ലാ തിങ്കളാഴ്ചയും രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചുവരെയും ബുക്ക് ഷോപ്പുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയും പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
റബർ തോട്ടങ്ങളിൽ മരങ്ങളുടെ റെയിൻ ഗാർഡ് ചെയ്യാനായി പോകുന്ന തൊഴിലാളികൾക്ക് യാത്രാനുമതിയും നൽകി. തൊഴിലാളികളും സ്ഥാപനങ്ങളിലെ ജീവനക്കാരും പ്രവർത്തിക്കുമ്പോൾ ബ്രേക്ക് ദ ചെയിൻ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.