ചെന്നൈ :

പ്രത്യേക ലേഖകൻ

June 14, 2020, 10:01 pm

തമിഴ്‌നാട്ടിൽ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട അവസ്ഥ

Janayugom Online

അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഏത് സമയത്തും വീണ്ടും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലാണ് തമിഴ്‌നാട്. ഇന്ന് മാത്രം 1974 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 38 പേർ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം അടുത്ത രണ്ട് ദിവസത്തിനിടെ അരലക്ഷം കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ഇന്നലെ വൈകിട്ടുള്ള കണക്കുകൾ പ്രകാരം രോഗബാധിരുടെ എണ്ണം 44,641 ആയി.

കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലുള്ള കുറവും മരണനിരക്കിലുള്ള വർധനയുമാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ശനിയാഴ്‌ചയാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1999 പേർക്ക്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗമുള്ളവരാണ് കൊറോണ ബാധിച്ച് മരിക്കുന്നതിൽ കൂടുതൽ പേരും. തലസ്ഥാനമായ ചെന്നൈ രോഗികളെകൊണ്ട് നിറഞ്ഞു. പ്രദേശവാസികൾ മറ്റ് ജില്ലകളിലെ ബന്ധുവീടുകളിൽ കൂട്ടമായി പോകുന്നു. ഇന്നലെ മാത്രം 5763 പേരാണ് യാത്രാ പാസിനായി അപേക്ഷ നൽകിയത്. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു. ഇവിടെ രോഗികളുടെ പേര് വിവരങ്ങൾ വെയ്റ്റിങ് ലിസ്റ്റായി ആശുപത്രികളിൽ പ്രസിദ്ധീകരിക്കുന്ന അവസ്ഥയാണ്.

ENGLISH SUMMARY: lock down will be decleared in tamilnadu

YOU MAY ALSO LIKE THIS VIDEO