Web Desk

August 03, 2021, 8:01 pm

സംസ്ഥാനത്ത് ലോക്ക് അഴിയുന്നു: ശനിയാഴ്ച ലോക്ഡൗണില്ല, തീരുമാനങ്ങള്‍ ഇങ്ങനെ

Janayugom Online

ടിപിആർ അടിസ്ഥാനമാക്കി സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറ്റും. നിലവിലെ ലോക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തുന്നത് സംബന്ധിച്ചുള്ള വിദഗ്ധരുടെ നിർദ്ദേശങ്ങൾ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം വിശദമായി ചർച്ചചെയ്തു. യോഗ തീരുമാനവും പുതുക്കിയ നിയന്ത്രണങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക പ്രസ്താവന നടത്തും. ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾക്ക് പകരം ഒരു പ്രദേശത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനിമുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നാണ് സൂചന. ആഴ്ചയിൽ ആറ് ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയേക്കും. വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായി തുടരും. കോവിഡ് രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളും മറ്റിടങ്ങളിൽ വിപുലമായ ഇളവും അനുവദിച്ചേക്കാമെന്നാണ് പുറത്തുവരുന്ന വിവരം. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ തിരിച്ച് പ്രതിരോധം ശക്തിപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Eng­lish Sum­ma­ry: New Lock­down relax­ations in state: No lock­down on Sat­ur­day, deci­sions like this

You may like this video also