കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ഡൗൺ ഇന്നു മുതൽ ആരംഭിക്കും. മിതമായ ഇളവുകൾ ഇന്നുമുതൽ അനുവദിച്ചിട്ടുണ്ട്. എന്നാൽ തീവ്രബാധിത പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. മെയ് 17 വരെയാണ് മൂന്നാംഘട്ട ലോക്ഡൗൺ.
രാജ്യത്തെവിടെയും പൊതുഗതാഗതം അനുവദിച്ചിട്ടില്ല. സ്കൂള്‍, കോളജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, ഹോട്ടലുകൾ, റെസ്റ്ററന്റ് എന്നിവ തുറക്കാനും അനുമതിയില്ല. വലിയ ജനക്കൂട്ടം ഉണ്ടാകുന്ന സിനിമ ഹാളുകൾ, മാളുകൾ, ജിം, സ്പോർട്ട് കോപ്ലക്സ് പൊതു ആരാധനാലയങ്ങൾ എന്നിവയ്ക്കും പ്രവർത്തന അനുമതിയില്ല. അതേസമയം എല്ലാ സോണുകളിലും അവശ്യ സർവീസുകൾ അനുവദിക്കും.
രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ മാത്രമാണ് ഇതിന് അനുമതി നൽകിയിരിക്കുന്നത്. ഗ്രീൻ സോണിലുള്ള ബാർബർ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവർത്തിക്കാം. ഓൺലൈനിലൂടെ അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്തവയുടെ വില്പന നടത്താനും അനുമതിയുണ്ട്. പ്രത്യേക നിബന്ധനകളോടെ എല്ലാ സോണുകളിലും മദ്യ വില്പന നടത്താം. എന്നാൽ കണ്ടെയ്മെന്റ് മേഖലകളിലോ മാളുകളിലോ മാർക്കറ്റുകളിലോ മദ്യ വില്പന വിലക്കിയിട്ടുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.