ലോക്ഡൗണിൽ കുടുങ്ങിപോയതിനെ തുടർന്ന് തെലങ്കാനയിൽനിന്ന് ജന്മദേശമായ ഛത്തീസ്ഗഡിലെ ബിജാപുരിലേക്ക് 150 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്ത 12 വയസ്സുകാരി വീടണയും മുൻപ് മരിച്ചു. ജാംലോ മക്ഡാം എന്ന പെൺകുട്ടിയാണ് ഗ്രാമത്തിലെത്താൻ ഒരു മണിക്കൂർ അവശേഷിക്കെ മരിച്ചത്.
തെലങ്കാനയിലെ മുളക് പാടത്ത് ജോലി ചെയ്തിരുന്ന ജാംലോ ഏപ്രിൽ 15നാണ് തെലങ്കാനയിൽനിന്ന് ഒപ്പം ജോലി ചെയ്തിരുന്ന 11 പേരോടൊപ്പം യാത്ര തുടങ്ങിയത്. മൂന്നു ദിവസമാണ് ഇവർ നടന്നത്. വീട്ടിലേക്ക് എത്താൻ 14 കിലോമീറ്റർ മാത്രം അവശേഷിക്കെ ശനിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾ പെൺകുട്ടിക്ക് വയറുവേദനയുണ്ടായെന്നും തുടർന്ന് മരിക്കുകയായിരുന്നെന്നും കൂടെയുണ്ടായിരുന്നവർ പറഞ്ഞു.
മൃതദേഹം ആംബുലൻസിൽ വീട്ടിലെത്തിച്ചു. ജാംലോ രണ്ടു മാസമായി തെലങ്കാനയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് പിതാവ് ആന്ദോറം മഡ്കാം പറഞ്ഞു. മൂന്നു ദിവസമായി അവൾ നടക്കുകയായിരുന്നു. ഛർദ്ദിയും വയറുവേദനയും ഉണ്ടായിരുന്നു. ആവശ്യത്തിനു ഭക്ഷണം കഴിച്ചിരുന്നില്ലെന്നും സംഘത്തിലെ ആൾക്കാർ പറയുന്നു. സംസ്ഥാന സർക്കാർ ജാംലോമിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജാംലോമിന് നിർജ്ജലീകരണവും പോഷകാഹാരക്കുറവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. എന്നാൽ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
ENGLISH SUMMARY: Lock down: A 12-year-old girl dies after walking 150km
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.