Web Desk

May 31, 2021, 4:50 pm

ലോക്ഡൗൺ പ്രതിസന്ധി; സീരിയൽ താരങ്ങളുടെ കൂട്ടായ്മ ‘ആത്മ’ മന്ത്രി സജി ചെറിയാന് നിവേദനം നല്‍കി

Janayugom Online

സീരിയൽ താരങ്ങളുടെ സംഘടനായ ആത്മയുടെ പ്രസിഡന്റ് ശ്രീ. കെ ബി ഗണേഷ് കുമാർ MLA, സാംസ്‌കാരിക‑സിനിമ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനുമായി ബന്ധപ്പെട്ടതനുസരിച്ച് ആത്മയെ പ്രതിനിധീകരിച്ച് ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, കിഷോർ സത്യ എന്നിവർ സിനിമാ മന്ത്രിയുമായി ചർച്ച നടത്തി നിവേദനം കൈമാറി.

ലോക്ഡൗൺ മൂലമുള്ള തൊഴിൽ, സാമ്പത്തിക പ്രശ്നങ്ങൾ, ഷൂട്ടിംഗ് പുനരാരംഭിക്കൽ, ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായം തുടങ്ങിയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. പരിമിതമായ എണ്ണത്തോടെ ടെലിവിഷൻ പരമ്പരകളുടെ ഷൂട്ടിംഗ് വൈകാതെ തുടങ്ങാനുള്ള നടപടികൾ അനുഭാവപൂർണ്ണം പരിഗണിക്കാമെന്ന് മന്ത്രി ആത്മയ്ക്ക് ഉറപ്പുനൽകി.

ENGLISH SUMMARY:Lockdown cri­sis; Cul­ture Min­is­ter Saji Cher­ian held dis­cus­sions with Atma
You may also like this video