October 1, 2022 Saturday

Related news

September 29, 2022
September 29, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022

കോവിഡ് വ്യാപനം; വീണ്ടും ലോക്ഡൗണ്‍, പ്രതിഷേധം

Janayugom Webdesk
September 28, 2020 3:20 pm

കോവിഡ് വ്യാപനം രൂക്ഷമായതോടെ വിവിധ രാജ്യങ്ങളില്‍ വീണ്ടും രോഗ പ്രതിരോധത്തിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പലയിടത്തും വലിയ രീതിയിലുള്ള പ്രതിഷേധവും നടക്കുന്നുണ്ട്. യുഎസിലെ വിവിധ നഗരങ്ങള്‍, ഇസ്രായേല്‍, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിയന്ത്രണങ്ങളുടെ പേരില്‍ പ്രക്ഷേഭങ്ങള്‍ നടന്നു. വിവിധയിടങ്ങള്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി.

ഇറാനില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രവിശ്യകള്‍ക്ക് അധികാരം നല്‍കി. സ്പെയിനിലും സമാനമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. തലസ്ഥാന നഗരമായ മാഡ്രിഡില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നു. ഇതിനെ തുടര്‍ന്ന് ഭാഗിക ലോക്ഡൗണ്‍ നീട്ടി. ഇസ്രയേലില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രകടനം നടന്നു. ജോലി നഷ്ടപ്പെട്ടവരാണ് പ്രതിഷേധിക്കുന്നവരില്‍ ഏറെയും.

ലോകത്ത് കോവിഡ് വ്യാപനം വര്‍ധിച്ചു വരുകയാണ്. രോഗബാധിതര്‍ 3,29,25,668 കടന്നു. ഇതോടെ ആകെ മരണം 9,95,414 ആയി. 2,27,71,206 പേര്‍ രോഗമുക്തി നേടിയത്. അമേരിക്കയിലാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുള്ളത്. 70,93,285 പേരാണ് അമേരിക്കയില്‍ രോഗബാധിതരായിട്ടുള്ളത്. ആകെ മരണം 2,04606 കടന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 59,92,533 രോഗികളാണ് രാജ്യത്ത് ഉള്ളത്. 49,41,628 പേര്‍ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം നിലവില്‍ 9,56,402 ആയി.

Eng­lish sum­ma­ry: Lock­down due to covid 19

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.