കോവിഡ് 19 വൈറസ് മുന്‍കരുതലിന്റെ ഭാഗമായി ഒഡീഷയ്ക്കു പിന്നാലെ കര്‍ണാടകയും ലോക്ക് ഡൗണ്‍ നീട്ടുന്നു. ഈ മാസം അവസാനം വരെയാണ് കര്‍ണാടകത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നത്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി.
കോവിഡ് വ്യാപനം ചെറുക്കുക എന്നത് ലക്ഷ്യമാക്കിയാണ് ഒഡിഷ ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. ഏപ്രിൽ മുപ്പത് വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ 17 വരെ അടഞ്ഞു കിടക്കുമെന്ന് മുഖ്യ മന്ത്രി നവീൻ പട്നായിക്ക് അറിയിച്ചു. സംസ്ഥാനത്തേക്ക് ഏപ്രിൽ മുപ്പത് വരെ ട്രെയിൻ സർവീസുകളും വിമാന സർവീസുകളും ആരഭിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ലോക്ക്ഡൗൺ നീട്ടുന്ന ആദ്യസംസ്ഥാനമാണ് ഒഡീഷ. നേരത്തെ പഞ്ചാബ് ലോക്ക്ഡൗൺ നീട്ടിയതായി വാർത്തകൾ പുറത്തുവന്നിരുന്നു, എന്നാൽ സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രാൽ ട്വിറ്ററിലൂടെ അറിയിച്ചു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.