December 3, 2022 Saturday

Related news

November 28, 2022
November 26, 2022
November 16, 2022
November 12, 2022
November 9, 2022
November 9, 2022
November 4, 2022
October 31, 2022
October 30, 2022
October 29, 2022

തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി

Janayugom Webdesk
ചെന്നെെ
May 28, 2021 7:48 pm

തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ നീട്ടി. കോവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് നടപടി. ജൂണ്‍ 7 വരെയാണ് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ 7 വരെ തുടരാനാണ് തീരുമാനം. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരും. അവശ്യ വസ്തുക്കള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെ ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

ലോക്ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നഭ്യര്‍ത്ഥിച്ച മുഖ്യമന്ത്രി ജനങ്ങളുടെ പ്രതിസന്ധി കണക്കിലെടുത്ത് ജൂണ്‍ മാസം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുമെന്നും അറിയിച്ചു. 13 ഉത്പന്നങ്ങളായിരിക്കും ഭക്ഷ്യക്കിറ്റില്‍ ഉണ്ടായിരിക്കുക.

Eng­lish Sum­ma­ry : Lock­down extend­ed in Tamil­nadu till june 7

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.