ലോക്ക് ഡൗൺ ദിനങ്ങളിൽ വിശന്ന് വലഞ്ഞവർക്ക് സൗജന്യ ഭക്ഷണം എത്തിച്ച് നൽകി നെടുങ്കണ്ടത്തെ ഒരുകൂട്ടം യുവാക്കൾ രംഗത്ത്. ആഹാരം ഉണ്ടാക്കി കഴിക്കുവാൻ മാർഗ്ഗം ഇല്ലാത്തവർ, ആശുപത്രികളിൽ എത്തിയവർ, സർക്കാർ ജിവനക്കാർ, അന്യദേശ തൊഴിലാളികൾ, ഭിക്ഷാടകർ തുടങ്ങിയവർക്ക് പൊതിച്ചോറുമായി ഒരുകൂട്ടം ചെറുപ്പക്കാർ എത്തിയത് ഏറെ ആശ്വാസകരമായി. നെടുങ്കണ്ടം താന്നിമൂട് പുത്തൻ വീട്ടിൽ വിഷ്ണുവിന്റെ നേത്യത്വത്തിലുള്ള അജൽ, ജോമോൻ, വിജീഷ്, ഷെറിൻ, നിശാൻ എന്നി ആറ് പേരാണ് ആഹാരവുമായി എത്തിയത്.
കോവിഡ് 19 ന്റെ ഭാഗമായി ഐസൊലേഷൻ വാർഡായി മാറ്റുന്ന കരുണാ ആശുപത്രി ശുചീകരിച്ച് ഇറങ്ങിയ യുവാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോഴാണ് നെടുങ്കണ്ടം ബസ് സ്റ്റാൻഡ് പരിസരത്ത് വിശന്ന് വലഞ്ഞിരിക്കുന്ന രണ്ട് പേരെ കാണുന്നത്. ഭക്ഷണം കിട്ടുവാൻ വല്ല മാർഗ്ഗവും ഉണ്ടോയെന്ന അവരുടെ ചോദ്യത്തിൽ നിന്നാണ് ഭക്ഷണം കഴിക്കാത്തവർക്കായി ആഹാരം ഉണ്ടാക്കി സൗജന്യമായി നൽകാമെന്ന തീരുമാനത്തിൽ യുവാക്കള്‍ എത്തിചേർന്നത്. ഇതിനെ തുടർന്ന് ഇന്നലെ മാത്രം 40 ഓളം ആളുകൾക്കാണ് പൊതിച്ചോറ് വിതരണം ചെയ്തത്. തുടർ ദിവസങ്ങളിലും ഭക്ഷണം വിതരണം ചെയ്യുവാനുള്ള തീരുമാനത്തിലാണ് ഈ യുവാക്കൾ.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.