February 1, 2023 Wednesday

ലോക്‌ഡൗണ്‍; ഗംഗ തെളിമയോടെ ഒഴുകുന്നു

Janayugom Webdesk
 ലഖ്നൗ
April 4, 2020 8:57 pm

കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള രാജ്യവ്യാപക ലോക്‌ഡൗണ്‍ പാതി പിന്നിടുമ്പോള്‍ ഗംഗയിലെ വെള്ളത്തിന്റെ ഗുണനിവാരം മെച്ചപ്പെട്ടു. ഗംഗാ ശുചീകരണത്തിനായി വര്‍ഷത്തോറും വലിയ തുകയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. വാരാണസി, കാണ്‍പുര്‍ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരവും മെച്ചപ്പെടുന്നതായി റിപ്പോർട്ടുണ്ട്.

കാണ്‍പൂരിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗംഗ തെളിഞ്ഞ ജലത്തോടെയാണ് ഒഴുകുന്നത്. കാണ്‍പൂരിലെ ജല മലിനീകരണത്തിന്റെ പ്രധാന കാരണം നദിയിലേക്ക് പുറന്തള്ളുന്ന വ്യാവസായിക മാലിന്യങ്ങളാണെന്നും ലോക്‌ഡൗണിനെ തുടര്‍ന്ന് ഫാക്ടറികൾ അടച്ചിരിക്കുന്നതിനാല്‍ ഗംഗാ നദി വൃത്തിയായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വെള്ളത്തില്‍ ലയിച്ച് ചേര്‍ന്ന ഓക്‌സിജന്റെ അളവ് നദിയുടെ മുകള്‍തട്ടില്‍ ലിറ്ററിന് 8.9 മില്ലി ഗ്രാം ആണെന്നും താഴ് ഭാഗത്ത് ഇത് ലിറ്ററിന് 8.3 മില്ലി ഗ്രാം ആണെന്നും യുപി മലിനീകരണ ബോര്‍ഡ് റീജണല്‍ ഓഫീസര്‍ കലിക സിങ് പറഞ്ഞു. വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു എന്നാണ് ഇത് കാണിക്കുന്നത്. നല്ല വെള്ളത്തില്‍ ഒക്‌സിജന്റ് അളവ് കുറഞ്ഞത് ഏഴ് മില്ലി ഗ്രാമാണ് വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആളുകള്‍ വീടുകള്‍ക്കുള്ളിലായതിനാല്‍ വാരണാസിയിലെ റോഡുകള്‍ പൂര്‍ണ്ണമായും വിജനമാണ്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.