കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ രാജ്യത്തെ 40ദശലക്ഷം ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെ ബാധിച്ചതായി ലോകബാങ്കിന്റെ റിപ്പോർട്ട്. ഇതിൽ 50,000 മുതൽ 60,000 കുടിയേറ്റ തൊഴിലാളികളിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ആദ്യദിവസങ്ങളിൽ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോയെങ്കിലും ഭൂരിഭാഗം പേരും ഇപ്പോൾ വിവിധ ഭാഗങ്ങളിൽ കുടുങ്ങികിടക്കുന്നതായാണ് കോവിഡ് 19 ക്രൈസിസ് ത്രൂ മൈഗ്രേഷൻ ലെൻസ് എന്ന റിപ്പോർട്ടിൽ ലോകബാങ്ക് പറയുന്നത്. ആഭ്യന്തര തലത്തിലുള്ള കുടിയേറ്റക്കാരുടെ നിരക്ക് അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ നിരക്കിനേക്കാൾ രണ്ടര മടങ്ങ് ഏറെയാണ്.
രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ, തൊഴിൽ നഷ്ടം, സാമൂഹ്യ അകലം തുടങ്ങിയ കാര്യങ്ങളാണ് ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളേയും സമാന പ്രതിസന്ധി ബാധിക്കുന്നുണ്ട്. എന്നാൽ ആഭ്യന്തര കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള കാര്യക്ഷമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ല. കുടിയേറ്റക്കാരുടെ പ്രശ്നം ആഭ്യന്തര കുടിയേറ്റക്കാരെ മാത്രമല്ല അന്താരാഷ്ട്ര കുടിയേറ്റക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികൾ തിരികെ എത്തിയിരുന്നു. എന്നാൽ ഗതാഗത സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇത് നിലച്ചു. ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ ഒഴിപ്പിച്ചിരുന്നു. 2019ൽ ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള അവിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം കൂടതലായിരുന്നു. എന്നാൽ 2020ൽ ഇത് ഗണ്യമായി കുറയുമെന്നും റിപ്പോർട്ട് പറയുന്നു. 2019ലെ കണക്കുകൾ പ്രകാരം 272 ദശലക്ഷം പേരാണ് കുടിയേറ്റ തൊഴിലാളികൾ. ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാനുള്ള നടപടികൾ ലോകരാജ്യങ്ങൾ സ്വീകരിക്കണമെന്നും ലോക ബാങ്ക് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
ENGLISH SUMMARY: Lock down has affected 40 million domestic migrant workers
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.