ലോക്ഡൗൺ റബർ തോട്ടം മേഖലയേയും ചെറുകിട മേഖലയേയും റബർ കർഷകരേയും തളർത്തി. സംസ്ഥാനത്തെ സർക്കാർ സ്വകാര്യ കമ്പനികളുടെ തോട്ടങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. ഇതോടെ തോട്ടംതൊഴിലാളികളും ബുദ്ധിമുട്ടിലായി. തോട്ടം ലയങ്ങളിലും ക്വാർട്ടേഴ്സിലും കഴിയുന്നവർക്ക് പഞ്ചായത്തുകൾ ക്രമീകരിച്ചിട്ടുള്ള സാമൂഹിക അടുക്കളയിൽ നിന്നും ലഭിക്കുന്ന ആഹാരം ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.
പല തൊഴിലാളികളും ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവരാണ്. മൂന്നു മാസത്തേയ്ക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചതും തൊഴിലാളികൾക്ക് ഒരു പരിധി വരെ ആശ്വാസം നൽകുന്നുണ്ട്. വേനൽ കടുത്തതോടെ ചില തോട്ടങ്ങൾ മാർച്ച് മാസത്തിൽ ടാപ്പിംഗ് നിർത്തിവച്ചിരുന്നു. ഈ കാലയളവിൽ ഇവർ മറ്റ് തൊഴിൽ ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. ഇങ്ങനെ തൊഴിൽ ചെയ്യുന്നവർക്ക് ഈ കോവിഡ് കാലം വലിയ തിരിച്ചടിയായി. നിലവിലെ സാഹചര്യത്തിൽ ചെറുകിs തോട്ടം മേഖലയും ടാപ്പിംഗും താളം തെറ്റിയ നിലയിലാണ്. റബർ ഉല്പന്നങ്ങളുടെ വില തകർച്ചക്ക് പിന്നാലെ ടാപ്പിംഗ് നിലച്ചതും ഇവർക്ക് തിരിച്ചടിയായി.
കൂടാതെ ചെറുകിട കർഷകർ ഉണക്കി ശേഖരിച്ചുവച്ച ഒട്ടുപാലും റബർ ഷീറ്റും വിൽക്കാനാവാത്തതു കാരണം പല ടാപ്പിംഗ് തൊഴിലാളികൾക്കും കൂലി നൽകാനായിട്ടില്ലെന്ന് ചെറുകിട റബർ കർഷകർ പറയുന്നു. സ്വന്തം റബർ തോട്ടത്തിൽ ടാപ്പു ചെയ്ത് ഉപജീവനം കഴിക്കുന്നവരും ഉല്പന്നങ്ങൾ വിൽക്കാനാവാത്തതിനാൽ ഇപ്പോൾ ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. വേനൽ മഴ ലഭിച്ചതോടെ റബർ ടാപ്പിംഗ് ആരംഭിക്കേണ്ട ഈ സാഹചര്യത്തിൽ എന്ന് ടാപ്പിംഗ് തുടങ്ങാനാകും എന്ന ആശങ്കയിലാണ് ചെറുകിട റബർ കർഷകർ. റബർ കർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് സർക്കാർ അനുവദിക്കും എന്ന പ്രതീക്ഷയിലാണ് അവർ.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.