കോവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ ശുഭവാർത്തയാണ് പുറത്തുവരുന്നത്. ലോക്ക്ഡൗൺ തുടങ്ങി ആറാം ദിവസത്തിലെത്തുമ്പോള്‍ ഡൽഹി അടക്കമുള്ള രാജ്യത്തെ 90 നഗരങ്ങളിൽ വായുവിന്റെ ഗുണനിലവാരം ഉയർന്നു എന്നാണ് റിപ്പോർട്ട്.
അനാവശ്യ യാത്രകൾ ഒഴിവാക്കി വീട്ടിലിരിക്കാനുള്ള പ്രഖ്യാപനം ഉണ്ടായതോടെ വായു മലിനീകരണത്തോടൊപ്പം തന്നെ നഗരങ്ങളിലെ ട്രാഫിക് ബ്ലോക്കുകളും ഒഴിഞ്ഞു. വളരെ ഗുരുതരാവസ്ഥയിലെത്തിയിരുന്ന ഡൽഹിയിലെ വായുഗുണനിലവാര സൂചികയിൽ ഇന്നലെ മെച്ചപ്പെട്ട നിലയാണ് രേഖപ്പെടുത്തിയത്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആന്റ് ഫോർകാസ്റ്റിംഗ് ആന്റ് റിസർച്ച് (എസ്എഎഫ്എആർ) ന്റെ കണക്കു പ്രകാരം ഡൽഹിയില്‍ മലിനീകരണത്തിന്റെ തോത് 30 ശതമാനവും പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ 15 ശതമാനവും കുറഞ്ഞു.
ശ്വാസകോശത്തിനെ ബാധിക്കുന്ന നൈട്രജൻ ഓക്സിസൈഡിന്റെ അളവിലും വലിയ കുറവ് വന്നിട്ടുണ്ട്. സാധാരണ മാർച്ച് മാസത്തിൽ വായു ഗുണനിലവാര സൂചിക 100–200 പോയിന്റിലാണ് നിൽക്കാറുള്ളത്. എന്നാൽ ഇന്നിത് തൃപ്തികരമായ (50–100) എന്നതിലും ഗുണകരമായ (0–50) സൂചികയിലും എത്തി. ഇത് ആശാവഹമാണെന്നും എസ്എഎഫ്എആർ വിദഗ്ധർ പറയുന്നു. ലോക്ക്ഡൗണിനെ തുടർന്ന് ഫാക്ടറികളും നിർമ്മാണ പ്രവർത്തനങ്ങളും വാഹനങ്ങളും നിലച്ചതിന്റെ അനന്തരഫലമാണിതെന്നും എസ്എഎഫ്എആർ പറയുന്നു. വായു ഗുണനിലവാരം മികച്ച സൂചികയിലെത്തിയോതോടെ ആരോഗ്യമുള്ള വായു ശ്വസിക്കാൻ ആളുകൾക്കാവുമെന്നും എസ്എഎഫ്എആർ വ്യക്തമാക്കി.
ENGLISH SUMMARY: Lock down: Improving air quality in cities
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.