കോവിഡ്​ വ്യാപനം; പത്തു ജില്ലകളിൽ ലോക്​ഡൗൺ

Web Desk

റായ്​പുർ

Posted on September 21, 2020, 3:05 pm

കോവിഡ്​ വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഛത്തീസ്​ഗഡിന്റെ തലസ്ഥാനമായ റായ്​പുർ ഉൾപ്പെടെ പത്തു ജില്ലകളിൽ കർശന ലോക്​ഡൗൺ. റായ്​പുരിൽ മാ​ത്രം ദിവസവും 900 മുതൽ 1000 വരെ കേസുകൾ ദിവസേന റിപ്പോർട്ട്​ ചെയ്യുന്നുണ്ട്. ഇതേതുടർന്ന്​ നിരവധി പ്രദേശങ്ങൾ കണ്ടെയ്​ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

റായ്​പുരിന്​ പുറമെ ജഷ്​പുർ, ബലോഡ ബസാർ, ജൻജ്​ഗിർ ചമ്പ, ദുർഗ്​, ബിലായ്​, ബിലാസ്​പുർ തുടങ്ങിയ ജില്ലകളിലാണ്​ സെപ്​റ്റംബർ 28വരെ ലോക്​ഡൗൺ. റായ്​പുരിൽ മാത്രം ഇതുവരെ 26,000 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ദിനംപ്രതി കേസുകൾ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ല മുഴുവൻ ക​ണ്ടെയ്​ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

അന്തർ ജില്ല അതിർത്തികൾ മുഴുവൻ അടച്ചു. എല്ലാ സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്​ഥാപനങ്ങളും അടച്ചു.

Eng­lish sum­ma­ry: lock­down in 10 dis­tricts of raipur

You may also like this video: