കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ നാളെ മുതല്‍ ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിക്കാൻ സര്‍ക്കാര്‍ ശനിയാഴ്ച തീരുമാനിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5683 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഈ ഒരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
ലോക്ഡൗണിന് ശേഷവും കോവിഡ് വ്യാപനം തുടരുകയാണെങ്കില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തേണ്ടി വരുമെന്ന് പൊതുഭരണ വകുപ്പ് മന്ത്രി അറിയിച്ചു. വ്യവസായ സ്ഥാപനങ്ങളും മില്ലുകളും റൊട്ടേഷൻ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. ട്രെയിൻ, ബസ്, വ്യോമഗതാഗതം എന്നിവ സമ്പൂര്‍ണ്ണമായി നിലക്കും. കഴിഞ്ഞ മാസം മാര്‍ച്ചിന് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണെന്ന് ഗതാഗത മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ENGLISH SUMMARY: LOCKDOWN IN BANGLADESH
YOU MAY ALSO LIKE THIS VIDEO