Web Desk

കവരത്തി

June 14, 2021, 7:57 pm

ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ ഏഴ് ദിവസം കൂടി നീട്ടി

Janayugom Online

കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ ലക്ഷദ്വീപിൽ ലോക്ഡൗൺ ഏഴ് ദിവസം കൂടി നീട്ടി. നാല് ദീപിലാണ് ലോക്ഡൗൺ നീട്ടിയത്. കവരത്തി, ബിത്രാ, കിൽത്താൻ, മിനിക്കോയി എന്നീ ദ്വീപുകളിലാണ് സമ്പൂര്‍ണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത്. മിനിക്കോയ്, അമിനി, അഗത്തി, കില്ത്താൻ, ആന്ത്രോത്ത്, തുടങ്ങി ആറ് ദ്വീപുകളിലാണ് രാത്രി കർഫ്യൂ നടപ്പിലാക്കുന്നത്.

അതേസമയം ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്നതിനിടിയിൽ അഡ്മിനിസട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലെത്തി. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൊച്ചി വിമാനത്താവളം ഒഴിവാക്കിയായിരുന്നു ദ്വീപിലേക്കുള്ള യാത്ര. ഭരണ പരിഷ്കാരങ്ങളുടെ പേരിൽ അഡ്മിനിസ്ടേറ്റർ പുറപ്പെടുവിക്കുന്ന ഉത്തരവുകളിൽ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് 7 ദിവസത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലെത്തിയത്.

Sum­ma­ry: The lock­down in Lak­shad­weep has been extend­ed for anoth­er sev­en days

You May Like this video also