കോവി‍ഡ് 19: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ നീട്ടി

Web Desk

ചെന്നൈ

Posted on June 30, 2020, 9:59 am

കോവി‍ഡ് വ്യാപനം തീവ്രമായി തുടരുന്ന തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലെെ 31 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആരോഗ്യവിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലും ജൂലെെ 31 വരെ ലോക്ഡൗണ്‍ നീട്ടിയിരുന്നു.

തമിഴ്നാട്ടില്‍ തിങ്കളാഴ്ച 3949 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 86,224 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1141 പേര്‍ മരിച്ചു.

Eng­lish sum­ma­ry: Lock­down in tamil­nadu

You may also like this video: