Janayugom Online
ജാക്സണ്‍ ബെഞ്ചമിന്‍

തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു

Web Desk

തിരുവനന്തപുരം

Posted on August 14, 2020, 9:04 pm

തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ പിന്‍വലിച്ചു. കണ്ടെയിന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍ പിന്‍വലിച്ചത്. രാവിലെ ഏഴ് മണി മുതല്‍ രാത്രി എഴ് മണി വരെ കടകള്‍ തുറക്കാം. മാളുകള്‍, ഹെെപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള എല്ലാ കടകളും തുറക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സലൂണുകളും ബ്യൂട്ടി പാര്‍ളറുകളും തുറക്കാം.

ജില്ലയില്‍ ഇന്ന് 310 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 199 പേര്‍ രോഗമുക്തി നേടി. ഇന്ന് 284 പേര്‍ക്കാണ് സമ്പര്‍ക്കരോഗികളാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Eng­lish sum­ma­ry: lock­down in trivan­drum

You may also like this video: