കോവിഡ് 19; ലോക്ഡൗണ്‍കാലത്താണ് രാജ്യത്ത് രോഗവ്യാപനം രൂക്ഷമായതെന്ന് പഠനങ്ങള്‍

Web Desk

ന്യൂഡല്‍ഹി

Posted on July 03, 2020, 3:19 pm

കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍കാലത്താണ് രോഗവ്യാപനം രൂക്ഷമായതെന്ന് പഠനങ്ങള്‍. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായാണ് മാര്‍ച്ച് 25 മുതല്‍ രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെത്തുടര്‍ന്ന് ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയിരുന്നു. തൊഴിലിടങ്ങളില്‍ ലോക്ഡൗണ്‍ ബാധിച്ചതുമൂലം നിരവധിപേര്‍ പട്ടിണിയിലായി. ഇതിനുപുറമെ സ്വദേശത്ത് എത്തിച്ചേരാനുള്ള കുടിയേറ്റ തൊഴിലാളികളുടെ ശ്രമങ്ങളും ദുരന്തപര്യവസാനിയായിരുന്നു.

അതേസമയം കോവിഡ് രോഗവ്യാപനം തടയാനുള്ള പലശ്രമങ്ങളും വ്യാപനത്തിന്റെ ആക്കം കൂട്ടിയതായി ദി സ്ക്രോള്‍ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. രാജസ്ഥാനിലെ മാത്രം കണക്കുകളെടുത്താല്‍, ഇവിടത്തെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഇത് അരക്കിട്ടുറപ്പിക്കുന്നതായും സ്ക്രോള്‍ പറയുന്നു. രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കാനുണ്ടായതിന് കാരണം വീടുകളിലേക്കുള്ള ആളുകളുടെ വിലക്കുകയും കോവിഡ് വ്യാപന സാധ്യതയുള്ള നഗരങ്ങളില്‍ തങ്ങാന്‍ അവരെ നിര്‍ബന്ധിച്ചുമാണെന്നും വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.

സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ മറികടന്നാണ് മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ അവസാനം വരെ ആളുകള്‍ യാത്രചെയ്തത്. ഇതിനിടെ സര്‍ക്കാരിന്റെ കര്‍ശന നടപടികള്‍ക്കിടയിലും പട്ടിണിയിലായ തൊഴിലാളികള്‍ക്കായി നിരവധി സംഘടനകള്‍ ഭക്ഷണവിതരണം നടത്തി. ലോക്ഡൗണ്‍ കാലയളവ് അവസാനിച്ചതിന് പിന്നാലെ മെയ് നാലുമുതല്‍ സര്‍ക്കാര്‍ യാത്രാവിലക്കുകള്‍ പിന്‍വലിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകളും ആരംഭിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് കോവിഡ് വ്യാപം രൂക്ഷമായതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ലോക്ഡൗണിന് മുമ്പും ശേഷവും യാത്രചെയ്ത തൊഴിലാളികളില്‍ കോവിഡ് വ്യാപനം രൂക്ഷമായി. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലത്തെ വ്യാപനം രണ്ടാഴ്ചയോളം തുടര്‍ന്നു. പിന്നീട് രണ്ടാംഘട്ടം ആരംഭിച്ചത് മെയ് നാലിനാണ്. തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോയ സമയത്തും രണ്ടാഴ്ചയോളം വ്യാപനം തുടര്‍ന്നു.

രാജസ്ഥാനിന് അകത്തും പുറത്തുമായി 5.7 ദശലക്ഷത്തോളം ആളുകള്‍ കോവിഡ് കാലയളവില്‍ സഞ്ചരിച്ചതായി കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ആജീവിക ബ്യൂറോ പറയുന്നു. ഏകദേശം 40 ശതമാനം തൊഴിലാളികളും രാജസ്ഥാനിന് പുറത്തേക്ക് സഞ്ചരിച്ചു. ഇവരില്‍ ഭൂരിഭാഗം ആളുകളുടേയും ലക്ഷ്യസ്ഥാനം അഹമ്മദാബാദ്, സൂററ്റ്, മുംബൈ, ഇന്‍ഡോര്‍ എന്നിവിടങ്ങളായിരുന്നു.

ലോക്ഡൗണ്‍ കാലത്തെ തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ ലഭ്യമായ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 26 ന് മുമ്പായി 60,000–70,000ഓളം ആളുകള്‍ കോവിഡ് കാലത്ത് അഹമ്മദാബാദ് വിട്ടിരുന്നു.

എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏപ്രില്‍ ആദ്യവാരം കൊണ്ടുതന്നെ 1,00,000ത്തോളം കുടിയേറ്റ തൊഴിലാളികളാണ് അഹമ്മദാബാദില്‍ നിന്ന് രാജസ്ഥാനിലേക്ക് മാത്രം മടങ്ങിയത്. അതുപോലെ 3,00,000ത്തോളം കുടിയേറ്റ തൊഴിലാളികള്‍ രാജസ്ഥാനിലേക്കും മടങ്ങിയിട്ടുണ്ട്.

ലോക്ഡൗണിന് ശേഷമുള്ള രണ്ടാമത്തെ മടക്കയാത്രയുടെ ആദ്യഘട്ടങ്ങളില്‍ 3,00,000ത്തോളം കുടിയേറ്റതൊഴിലാളികള്‍ രാജസ്ഥാനിലേക്ക് മടങ്ങി. രണ്ടാം ഘട്ടത്തില്‍ 50,000 മുതല്‍ 1,00,000 വരെയും ആളുകള്‍ രാജസ്ഥാനിലേക്ക് മടങ്ങി. ആകെ 3,50,000 മുതല്‍ 4,00,000 വരെ ആളുകള്‍ രാജസ്ഥാനിലേക്ക് മടങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മടങ്ങിയെത്തിയ തൊഴിലാളികളില്‍ നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് വ്യാപന നിരക്കുകള്‍ വര്‍ധിച്ചതായി കാണാന്‍ കഴിഞ്ഞത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലോക്ഡൗണിന് ശേഷം മടങ്ങിയെത്തിയ 1,129 പേര്‍ 13 പേര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഫലം നെഗറ്റീവായിരുന്നു.
അതേസമയം ലോക്ഡൗണിന് മുമ്പ് മടങ്ങിയ ആളുകളില്‍ കോവിഡ് പോസിറ്റീവ് ആകുകയും ചെയ്തു.

ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലയളവില്‍ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ തങ്ങാന്‍ നിര്‍ബന്ധിച്ച സാഹചര്യങ്ങള്‍ കോവിഡ് വ്യാപന നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish sum­ma­ry; stud­ies  says lock­down increased covid cas­es

You may also like this video: