ലോക്ഡൗൺ: ഒരു കോടി പേർ വീടണഞ്ഞത് കാൽനടയായി

Web Desk

ന്യൂഡൽഹി

Posted on September 22, 2020, 9:46 pm

മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് പലയിടങ്ങളിൽ കുടുങ്ങി ദുരിതത്തിലായ കുടിയേറ്റത്തൊഴിലാളികളിൽ ഒരു കോടി പേർ വീടണഞ്ഞത് കാൽനടയായി. യാത്രാ മാർഗങ്ങളില്ലാത്തതിനാൽ മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇത്രയും പേർക്ക് നടന്ന് നാടണയേണ്ടി വന്നുവെന്ന് ലോക്‌സഭയിൽ നല്കിയ മറുപടിയിൽ പറയുന്നു. ദേശീയപാതകളുൾപ്പെടെയുള്ള റോഡുകളിൽ ഇക്കാലയളവിൽ 81,385 അപകടങ്ങൾ നടന്നതിൽ 29,415 പേർ മരിച്ചുവെന്നും ഗതാഗത വകുപ്പ് സഹമന്ത്രി നല്കിയ മറുപടിയിലുണ്ട്.

മരിച്ചവരിൽ കുടിയേറ്റത്തൊഴിലാളികളുടെ പ്രത്യേക കണക്ക് മന്ത്രാലയത്തിന്റെ പക്കലില്ലെന്നും മന്ത്രി അറിയിച്ചു. ലോക്ഡൗണിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റത്തൊഴിലാളികൾക്ക് മതിയായ താമസ സൗകര്യം, ഭക്ഷണം, കുടിവെള്ളം, ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കിനല്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നല്കിയിരുന്നു. കാൽനടയായി പോകുകയായിരുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും ചികിത്സാ സൗകര്യവുമൊരുക്കി നല്കിയെന്നും മറുപടിയിൽ കേന്ദ്രസർക്കാർ അവകാശപ്പെടുന്നുണ്ട്.

eng­lish sum­ma­ry; Lock­down: One crore peo­ple were evac­u­at­ed on foot

You may also like this video;